രണ്ടാം ട്വൻറി20യിൽ ഓസീസിന് ജയിക്കാൻ 185 റൺസ്

മെൽബൺ: ആസ്ട്രേലിയക്കെതിരായ രണ്ടാം ട്വൻറി20 മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 184 റൺസ് നേടി. അർധസെഞ്ച്വറി നേടിയ ഓപണർ രോഹിത് ശർമയുടെയും വിരാട് കോഹ് ലിയുടെയും പ്രകടനമാണ് ഇന്ത്യക്ക് തരക്കേടില്ലാത്ത സ്കോർ നേടിക്കൊടുത്തത്. സ്കോർ: ഇന്ത്യ 20 ഓവറിൽ 184/3.

രോഹിത് ശർമ 60ഉം വിരാട് കോഹ് ലി 59ഉം റൺസാണ് നേടിയത്. 47 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സറും സഹിതമാണ് രോഹിത്തിൻെറ ഇന്നിങ്സ്. മൂന്നു ഫോറും രണ്ട് സിക്സറും നേടിയ കോഹ് ലി പുറത്താകാതെ നിന്നു. ശിഖർ ധവാൻ 42 റൺസെടുത്തു. ക്യാപ്റ്റൻ ധോണി 14 റൺസെടുത്ത് പുറത്തായി.

മൂന്നു മത്സരങ്ങളടങ്ങിയ ട്വൻറി20 പരമ്പരയിൽ 1-0ന് ഇന്ത്യ ഇപ്പോൾ മുന്നിലാണ്. മാർച്ചിൽ നടക്കുന്ന ട്വൻറി20 ലോകകപ്പിന് മുന്നോടിയായാണ് ഇന്ത്യ-ഓസീസ് പരമ്പര നടക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.