Posted On
date_range Updated On
date_range രഹാനെക്ക് പരിക്ക്; അഞ്ചാം ഏകദിനത്തിനില്ല
കാന്‍ബറ: ഫീല്‍ഡിങ്ങിനിടയില്‍ വലതു കൈവിരലിന് പരിക്കേറ്റ അജിന്‍ക്യ രഹാനെക്ക് അഞ്ചാം ഏകദിനത്തില്‍ കളിക്കാനാവില്ല. ശനിയാഴ്ച സിഡ്നിയിലാണ് അവസാന ഏകദിനം. ആഴത്തില്‍ മുറിവേറ്റ രഹാനെയുടെ കൈവിരലിന് നാല് തുന്നല്‍ വേണ്ടിവന്നു. പരിക്ക് ഭേദമായി കളത്തിലിറങ്ങാന്‍ ആഴ്ചകള്‍ വേണ്ടിവരും. തുടര്‍ന്ന് നടക്കുന്ന മൂന്ന് ട്വന്‍റി20 മത്സരങ്ങളിലും രഹാനെ കളിക്കില്ല.
രഹാനെയുടെ പരിക്ക് നാലാം ഏകദിനത്തില്‍ ഇന്ത്യയുടെ തോല്‍വിയില്‍ നിര്‍ണായകമാവുകയും ചെയ്തു. അഞ്ചു വിക്കറ്റ് വീണു കഴിഞ്ഞപ്പോള്‍ മുറിവേറ്റ കൈയുമായി ബാറ്റിങ്ങിനിറങ്ങിയെങ്കിലും രണ്ടു റണ്‍സ് മാത്രമാണ് എടുക്കാനായത് ആയാസപ്പെട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.