Posted On
date_range Updated On
date_range പരിക്ക്: ഷമി പുറത്ത്, ഭുവനേശ്വര്‍ ടീമില്‍
പെര്‍ത്ത്: പരിശീലനത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി ആസ്ട്രേലിയന്‍ പര്യടന സംഘത്തില്‍നിന്ന് പുറത്ത്. പകരക്കാരനായി ഭുവനേശ്വര്‍ കുമാറിനെ ടീമില്‍ ഉള്‍പ്പെടുത്തി. ട്വന്‍റി20 സന്നാഹമത്സരത്തിനുമുമ്പ് വാംഅപ്പിനിടെയാണ് ഷമിയുടെ ഇടതുകാലിലെ പേശികള്‍ക്ക് പരിക്കേറ്റത്. പരിശോധനകള്‍ക്കുശേഷം താരത്തിന് കൂടുതല്‍ വിശ്രമം വേണമെന്ന് നിര്‍ദേശിച്ചതോടെയാണ് പകരക്കാരനെ തേടിയത്. ആറാഴ്ചയോളമാണ് ഷമിക്ക് മെഡിക്കല്‍ സംഘം വിശ്രമം നിര്‍ദേശിച്ചത്. ഭുവനേശ്വര്‍ കുമാര്‍ നാളെ ടീമിനൊപ്പം ചേരും. അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്‍റി20യും അടങ്ങുന്ന പരമ്പരക്ക് 12ന് തുടക്കംകുറിക്കും. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പരമ്പരയില്‍ മോശം പ്രകടനം കാഴ്ചവെച്ച ഭുവനേശ്വറിന് ഇത് ഭാഗ്യാവസരമാണ്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഏഴു വിക്കറ്റുകളായിരുന്നു ഭുവനേശ്വറിന്‍െറ സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.