ചരിത്രം തോറ്റു അഫ്ഗാന്‍ ജയിച്ചു

ഷാര്‍ജ: കാലുഷ്യത്തിന്‍െറ നാട്ടില്‍ വിജയത്തിന്‍െറ പൊന്‍കിരീടം സ്വപ്നം കണ്ടവര്‍ക്ക് ഇനി വാനോളം അഭിമാനിക്കാം. ക്രിക്കറ്റിലെ വന്‍ ശക്തികളുമായി അങ്കം കുറിക്കാന്‍ കളിക്കളത്തില്‍ ഇനി അഫ്ഗാന്‍ സിംഹങ്ങളുമുണ്ടാകുമെന്നുറപ്പായി. ബുധനാഴ്ച്ച ഷാര്‍ജയില്‍ നടന്ന അഞ്ചാം ഏകദിനമത്സരത്തില്‍ സിംബാവെ ഉയര്‍ത്തിയ 249 റണ്‍സ് രണ്ടു വിക്കറ്റു ശേഷിക്കെയാണ് അഫ്ഗാന്‍ മറികടന്നത്.

ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 3-2 ന് സ്വന്തമാക്കിയ അഫ്ഗാന്‍ ഇന്‍്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍െറ ഏകദിന റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടം നേടുകയും ചെയ്തു. അഫ്ഗാന്‍ ടീമിലെ ഗുല്‍ബാദിന്‍ നെയ്ബ് ആണ് വിജയ ശില്‍പി.68 ബാളില്‍ നിന്ന് ആറ് സിക്സും മൂന്ന് ബൗണ്ടറിയുമുള്‍പ്പെടെ  82 റണ്‍സാണ് നെയ്ബ് നേടിയത്.  'ഞങ്ങളെ സംബന്ധിച്ചിടത്തോളം ചരിത്ര ദിനമാണിത്, പരമ്പര നേട്ടത്തിലൂടെ  അത്ഭുതകരമായ നേട്ടമാണ് ഞങ്ങള്‍ക്കുണ്ടായിരിക്കുന്നത്' അഫ്ഗാന്‍ ക്യാപ്റ്റന്‍ അസ്ഗര്‍ സ്റ്റാനിസ്ഗായ് പറഞ്ഞു.

 ആദ്യം ബാറ്റ്ചെയ്ത സിംബാവെ ഹാമില്‍ട്ടണ്‍ മസാക്കട്സിന്‍െറ സെഞ്ച്വറിയുടെ (110 ) ബലത്തില്‍  49.5 ഓവറില്‍ 10 വിക്കറ്റ് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍  49.4 ഓവറില്‍ ലക്ഷ്യം നേടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.