മുഹമ്മദ് ആമീര്‍ വീണ്ടും പാക് ടീമില്‍

ഇസ്ലാമാബാദ്: വാതുവെപ്പ് കേസിലെ വിലക്കിന് ശേഷം ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമീര്‍ പാക് ടീമില്‍ തിരിച്ചത്തെി. ന്യൂസിലന്‍ഡിനെതിരായ ഏകദിന, ട്വൻറി-20 പരമ്പരക്കുള്ള ടീമിലാണ് സെലക്ടര്‍മാര്‍ ആമീറിനെ ഉള്‍പ്പെടുത്തിയത്.

2010-ലെ ലോര്‍ഡ്സ് ടെസ്റ്റില്‍ പണം വാങ്ങി നോബോള്‍ എറിഞ്ഞതിന് ആമിർ, അന്നു ക്യാപ്റ്റനായിരുന്ന സല്‍മാന്‍ ബട്ട്, ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആസിഫ് എന്നിവരെ ഐ.സി.സി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും  അഞ്ച് വര്‍ഷത്തെക്ക് വിലക്കിയത്. വിലക്ക് കാലാവധി അവസാനിച്ച ആമീര്‍ പാക് ട്വൻറി-20 ലീഗില്‍ മികച്ച പ്രകടനം നടത്തിയാണ് ദേശീയ ടീമില്‍ മടങ്ങിയെത്തിയത്.  2015 ഏപ്രിലിനു ശേഷം ഫാസ്റ്റ് ബൗളര്‍ ഉമര്‍ ഗുല്ലും കിവീസിനെതിരായ ട്വൻറി ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പാകിസ്താന്‍ കോച്ച് വഖാര്‍ യൂനുസ് വിളിച്ചുചേര്‍ത്ത കളിക്കാരുടെ യോഗത്തിൽ ആമിർ കരഞ്ഞിരുന്നു. സീനിയര്‍ താരങ്ങളുടെ ബഹിഷ്‌കരണം തുടര്‍ന്നപ്പോള്‍ ആമിര്‍ പൊട്ടിക്കരഞ്ഞത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.