അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യയെ തോൽപിച്ച് വിൻഡീസിന് കിരീടം

മിർപൂർ: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിന് പുതിയ കിരീടവകാശി. ഇന്ത്യയെ അഞ്ച് വിക്കറ്റിന് തോൽപിച്ച് വെസ്റ്റിൻഡീസാണ് ആദ്യമായി കൗമാരക്കാരുടെ ലോകകിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 45.1 ഓവറിൽ എല്ലാവരും 145 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുത്തു. രാഹുൽ ദ്രാവിഡിൻെറ പരിശീലനത്തിന് കീഴിൽ മേജർ കിരീടം നേടാനുള്ള അവസരമാണ് ഇന്ത്യക്ക് നഷ്ടമായത്.

പുറത്താകാതെ 52 റൺസ് നേടിയ കെ.യു കാർട്ടിയുടെയും 40 റൺസെടുത്ത കീമോ പോളിൻെറയും ബാറ്റിങ്ങാണ് വിൻഡീസിന് ജയം നേടിക്കൊടുത്തത്. ഇന്ത്യക്കുവേണ്ടി മായങ്ക് ഡാങ്കർ മൂന്നു വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സർഫറാസ് ഖാൻെറ അർധസെഞ്ചുറിയുടെ (51) പിൻബലത്തിൽ ആണ് 100 കടന്നത്. മഹിപാൽ ലോംറോർ (19), രാഹുൽ ബാതം (21) എന്നിവരാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കണ്ട മറ്റുള്ളവർ. ടീം സ്കോർ മൂന്നിൽ എത്തി നിൽക്കുമ്പോൾ തന്നെ ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു.

50 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അഞ്ചു വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. വിൻഡീസിനുവേണ്ടി അൽസാരി ജോസഫും റ്യാൻ ജോണും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. കെ.യു കാർട്ടിയാണ് മാൻ ഓഫ് ദി മാച്ച്. ബംഗ്ലാദേശിൻെറ മെഹദി ഹസൻ മിറാസാണ് മാൻ ഓഫ് ദ സീരീസ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.