Posted On
date_range Updated On
date_range രണ്ടാം ഏകദിനം: ഇംഗ്ളണ്ടിന് ജയം
ലണ്ടന്‍: പാകിസ്താനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇംഗ്ളണ്ടിന് ജയം. ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ 49.5 ഓവറില്‍ 251 റണ്‍സിന് ഓള്‍ഒൗട്ടായപ്പോള്‍ ഇംഗ്ളണ്ട് 47.3 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യംകണ്ടു. ജോ റൂട്ടിന്‍െറയും (89) ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍െറയും (68) ബെന്‍ സ്റ്റോക്സിന്‍െറയും (42) മികച്ച ബാറ്റിങ്ങാണ് ഇംഗ്ളണ്ടിന് ജയമൊരുക്കിയത്. നേരത്തേ സെഞ്ച്വറി നേടിയ സര്‍ഫ്രാസ് അഹ്മദും (105) ഇമാദ് വസീമും (പുറത്താവാതെ 63) ആണ് നാലിന് 66 എന്ന നിലയില്‍ തകര്‍ന്ന പാകിസ്താന് തരക്കേടില്ലാത്ത സ്കോര്‍ സമ്മാനിച്ചത്. ഇംഗ്ളണ്ടിനായി മാര്‍ക്ക് വുഡും ക്രിസ് വോക്സും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.