ദിൽഷൻ  വിരമിക്കുന്നു

കൊളംബോ: ഓസ്ട്രേലിയക്കെതിരായ പരമ്പരയോടെ ഏകദിന- ട്വന്റി 20 മത്സരങ്ങളിൽ നിന്നും ശ്രീലങ്കൻ താരം തിലകരത്നെ ദിൽഷൻ  വിരമിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെ 17 വർഷം നീണ്ട  കരിയറിനാണ് ദിൽഷൻ വിരാമമിടുന്നത്. 2013 ൽ അദ്ദേഹം ടെസ്റ്റിൽ നിന്ന് വിരമിച്ചിരുന്നു. 

1999 ൽ സിംബാബ്വെയ്ക്കെതിരായാണ് താരം അരങ്ങേറിയത്. 87 ടെസ്റ്റുകളും 329 ഏകദിനങ്ങളും 78 ട്വൻറി20 മത്സരങ്ങളും ദ്വീപുകാർക്കായി അദ്ദേഹം കളിച്ചു. ഏകദിനത്തിൽ 10,000 റൺസ് നേടിയ 11 ാം ബാറ്റ്സ്മാനും നാലാമത്തെ ശ്രീലങ്കനും ആണ് ദിൽഷൻ. ട്വൻറി 20യിൽ മഹേല ജയവർധനക്ക് ശേഷം സെഞ്ച്വറി തികച്ച രണ്ടാമത്തെ ലങ്കൻ താരമാണ് ദിൽഷൻ. 2011ൽ ആസ്ട്രേലിയക്കെതിരായിരുന്നു (104 *) ഈ നേട്ടം. വലംകൈയ്യനായ ദിൽഷൻെറ സ്ട്രോക്കുകളും ദിൽസ്കൂപ്പുകളും പ്രശസ്തമാണ്. 39-കാരനായ താരം ടെസ്റ്റിൽ നിന്ന് വിരമിച്ച ശേഷവും ഏകദിനത്തിൽ  മിവക്  കാണിച്ചിരുന്നു. 

2014ൽ അദ്ദേഹം 41.25 ശരാശരിയിൽ 25 മത്സരങ്ങളിൽ 990 റൺസ് അടിച്ചുകൂട്ടിയത് ക്രിക്കറ്റ് ലോകം ആഘോഷമാക്കിയിരുന്നു. 2015 ആയിരുന്നു ദിൽഷൻെറ മികച്ച സമയം. 25 മത്സരങ്ങളിൽ 52.47 ശരാശരിയിൽ 1,207 റൺസാണ് ആ സമയത്ത് ദിൽഷൻ അടിച്ച്കൂട്ടിയത്. മെൽബണിൽ നടന്ന ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ നേടിയ (161*) ആണ് തന്റെ ഏറ്റവും ഉയർന്ന സ്കോർ. അന്നേ വർഷം നാല് ശതകങ്ങളും താരം നേടിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.