Posted On
date_range Updated On
date_range പാകിസ്താന് 10 വിക്കറ്റ് ജയം; പരമ്പര സമനില
ഓവല്‍: അവസാന ടെസ്റ്റില്‍ 10 വിക്കറ്റിന്‍െറ തകര്‍പ്പന്‍ ജയവുമായി പാകിസ്താന്‍, ഇംഗ്ളണ്ടിനെതിരായ പരമ്പര സമനിലയിലത്തെിച്ചു. രണ്ടാം ഇന്നിങ്സില്‍ 253 റണ്‍സിന് പുറത്തായപ്പോള്‍ വിജയലക്ഷ്യമായ 42 റണ്‍സ് പാകിസ്താന്‍ വിക്കറ്റ് നഷ്ടമില്ലാതെ അടിച്ചെടുത്തു. സ്കോര്‍: ഇംഗ്ളണ്ട് 328, 253. പാകിസ്താന്‍ 542, 42/0. നാലു മത്സരങ്ങളടങ്ങിയ പരമ്പര 2-2നാണ് തുല്യതയില്‍ അവസാനിച്ചത്.
വന്‍ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇംഗ്ളണ്ടിനെ ചെറിയ സ്കോറിന് പുറത്താക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് 71ന് അഞ്ചു വിക്കറ്റ് വീഴ്ത്തിയ ലെഗ്സ്പിന്നര്‍ യാസിര്‍ ഷായാണ്. 81 റണ്‍സെടുത്ത ജോണി ബെയര്‍സ്റ്റോ മാത്രമാണ് ഇംഗണ്ട് നിരയില്‍ പൊരുതിനിന്നത്. ആദ്യ ഇന്നിങ്സില്‍ ഇരട്ടശതകം നേടിയ യൂനുസ് ഖാന്‍ ആണ് മാന്‍ ഓഫ് ദ മാച്ച്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.