ഗല്ളെ: 17 വര്‍ഷത്തെ ഇടവേളക്കുശേഷം ആസ്ട്രേലിയക്കെതിരെ പരമ്പര വിജയം കൊയ്ത് ശ്രീലങ്ക. രണ്ടര ദിവസംകൊണ്ട് 40 വിക്കറ്റ് വീണ രണ്ടാം ടെസ്റ്റില്‍ 229 റണ്‍സിനാണ് ലങ്ക വിജയം കുറിച്ചത്. രണ്ട് ഇന്നിങ്സിലുമായി പത്ത് വിക്കറ്റ് നേടിയ ദില്‍റുവാന്‍ പെരേരയാണ് ഓസീസിനെ തകര്‍ത്തത്. ഇതോടെ 34 വര്‍ഷത്തെ ലങ്കന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഓസീസിനെതിരായ രണ്ടാം പരമ്പര ജയം ആതിഥേയര്‍ സ്വന്തമാക്കി. ആദ്യമായാണ് ലങ്കയോട് ഒരു പരമ്പരയില്‍ ആസ്ട്രേലിയ രണ്ടുതവണ തോല്‍വി അറിയുന്നത്. സ്കോര്‍: ശ്രീലങ്ക 281, 237. ആസ്ട്രേലിയ 106, 183. തോല്‍വി ഉറപ്പിച്ചാണ് ആസ്ട്രേലിയ മൂന്നാം ദിനം ബാറ്റിങ്ങിനിറങ്ങിയത്. 413 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഓസീസിന് രണ്ടാം ദിനംതന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. സ്കോര്‍ 61ല്‍ എത്തിയപ്പോള്‍ വാര്‍ണര്‍ വീണതോടെ മൂന്നാം ദിന തകര്‍ച്ച തുടങ്ങി. 31 പന്തില്‍ 41 റണ്‍സെടുത്ത വാര്‍ണറാണ് ടോപ് സ്കോറര്‍. നായകന്‍ സ്മിത്ത് (30), വോഗ്സ് (28), സ്റ്റാര്‍ക് (26), നെവില്‍ (24), മാര്‍ഷ് (18) എന്നിവര്‍ക്കുമാത്രമേ രണ്ടക്കം കണ്ടത്തൊനായുള്ളൂ. ആദ്യ ഇന്നിങ്സില്‍ നാലു വിക്കറ്റ് വീഴ്ത്തിയ പെരേര രണ്ടാം ഇന്നിങ്സില്‍ ആറുപേരെ പുറത്താക്കി. ഹെറാത്ത് രണ്ടും സന്‍ഡകന്‍ ഒന്നും വിക്കറ്റ് നേടി. പത്ത് വിക്കറ്റും അര്‍ധ സെഞ്ച്വറിയും നേടിയ പെരേരയാണ് മാന്‍ ഓഫ് ദ മാച്ച്.
ആദ്യ ടെസ്റ്റില്‍ ശ്രീലങ്ക 106 റണ്‍സിന് വിജയിച്ചിരുന്നു. അവസാന ടെസ്റ്റ് 13ന് കൊളംബോയില്‍ തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.