Posted On
date_range Updated On
date_range 'സമി പറഞ്ഞത് നേര്'
ആന്‍റിഗ്വ: ട്വന്‍റി20 ലോകകപ്പ് വിജയത്തിനു ശേഷം വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെ അതിരൂക്ഷമായി വിമര്‍ശിച്ച ക്യാപ്റ്റന്‍ ഡാരന്‍ സമിക്ക് മുന്‍ വിന്‍ഡീസ് ക്യാപ്റ്റനും ക്രിക്കറ്റ് ഇതിഹാസവുമായ വിവ് റിച്ചാര്‍ഡ്സിന്‍െറ പിന്തുണ. സമി കളവ് പറയില്ളെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന മുഖവുരയോടെയാണ് റിച്ചാര്‍ഡ്സ് സമിയെ പിന്തുണച്ചത്. ബോര്‍ഡും കളിക്കാരുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ ആ സമയം സമി വിനിയോഗിക്കുകയാണ് ചെയ്തതെന്നും വനിതകളും യൂത്ത് ടീമും കൈവരിച്ച നേട്ടങ്ങള്‍ അംഗീകരിക്കാന്‍ ബോര്‍ഡ് തയാറാകണമെന്നും റിച്ചാര്‍ഡ്സ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.