മുംബൈ: സചിന്‍ ടെണ്ടുല്‍കറും ഷെയ്ന്‍ വോണും ആരംഭിക്കുന്ന മാസ്റ്റേഴ്സ് ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റിന്‍െറ ഫ്രാഞ്ചൈസി ബോളിവുഡ് താരം സഞ്ജയ് ദത്തും സ്വന്തമാക്കി. ബോംബെ സ്ഫോടനക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ദത്തിനു വേണ്ടി ഭാര്യ മാന്യതയാണ് ടീമിനെ സ്വന്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്. സഞ്ജയ് ദത്തിന്‍െറ ജയില്‍ശിക്ഷ കഴിയുന്നതുവരെ ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനത്തിനാകും ടീമിന്‍െറ നടത്തിപ്പ്. രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ച താരങ്ങളെ ഉള്‍പ്പെടുത്തി ദുബൈ ആസ്ഥാനമായി ആരംഭിക്കുന്ന മാസ്റ്റേഴ്സ് ലീഗ് അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ആരംഭിക്കുന്നത്.
കായികവിനോദങ്ങളില്‍ നേരത്തേയും സഞ്ജയ് ദത്ത് നിക്ഷേപമിറക്കിയിരുന്നു. 2012ല്‍ മാര്‍ഷ്യല്‍ ആര്‍ട്സുകള്‍ക്കായുള്ള സൂപ്പര്‍ ഫൈറ്റ് ലീഗിലും ബോളിവുഡ് താരം പണം മുടക്കിയിരുന്നു.
സഞ്ജയ് ദത്തിനു പുറമെ, ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെ അടുത്ത സുഹൃത്തുകൂടിയായ അരുണ്‍ പാണ്ഡെയുടെ ഋതി സ്പോര്‍ട്സും എം.എല്‍.എസ് ടീമിനായി രംഗത്തുണ്ട്.
ബ്രയാന്‍ ലാറ, വീരേന്ദര്‍ സെവാഗ്, ജാക് കാലിസ്, ഗ്ളെന്‍ മക്ഗ്രാത്ത് തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്നതാണ് മാസ്റ്റേഴ്സ് ലീഗ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.