കൊച്ചി: ജനുവരിയില്‍ കൊച്ചിയില്‍ നടക്കുന്ന അന്ധരുടെ പ്രഥമ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍നിന്ന് പാകിസ്താന്‍ പിന്മാറി. ശിവസേനയുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ടീമംഗങ്ങളുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചാണ് പാകിസ്താന്‍ ബൈ്ളന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ (പി.ബി.സി.സി) ടീമിനെ പിന്‍വലിച്ചത്. ഇന്ത്യയിലെ അന്ധരുടെ ക്രിക്കറ്റ് അസോസിയേഷന്‍ (സി.എ.ബി.ഐ) ഭാരവാഹികള്‍ക്ക് പി.ബി.സി.സി അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ടീമിനെ ഷോട്ട്ലിസ്റ്റ് ചെയ്തതുള്‍പ്പെടെ ടൂര്‍ണമെന്‍റിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍, ഇന്ത്യയില്‍ നിലവിലെ സാഹചര്യം ആശങ്കയുളവാക്കുന്നതാണ്. ശിവസേനയുടെ പ്രതിഷേധം, പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും ബി.സി.സി.ഐ പ്രസിഡന്‍റുമായുള്ള ചര്‍ച്ച റദ്ദാക്കിയത്, പാക് അമ്പയര്‍ അലീം ദറിനെതിരായ ഭീഷണിയും അദ്ദേഹത്തെ തിരിച്ചയച്ച നടപടിയുമെല്ലാം പാകിസ്താന്‍ ടീമിന്‍െറ സുരക്ഷ സംബന്ധിച്ച് ആശങ്കക്ക് കാരണമായി. നീണ്ട ചര്‍ച്ചയത്തെുടര്‍ന്ന് ഹൃദയഭാരത്തോടെയാണ് ടൂര്‍ണമെന്‍റില്‍നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്. നിരാശയുണ്ടെങ്കിലും മറ്റു വഴികളില്ല. സാഹചര്യങ്ങള്‍ മെച്ചപ്പെടുമ്പോള്‍ അന്ധക്രിക്കറ്റുമായി വീണ്ടും സഹകരിക്കാമെന്നും പി.ബി.സി.സി ക്രിക്കറ്റ് ഓപറേഷന്‍സ് ജനറല്‍ മാനേജര്‍ മെഹര്‍ എം. യൂസുഫ് ഹരൂണ്‍ അയച്ച കത്തില്‍ പറയുന്നു.
പാകിസ്താനും ഇന്ത്യക്കും പുറമേ ബംഗ്ളാദേശ്, നേപ്പാള്‍, ശ്രീലങ്ക ടീമുകളാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്. ജനുവരി 17 മുതല്‍ കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.
ടൂര്‍ണമെന്‍റിന് തിരിച്ചടി ^സി.എ.ബി.കെ
കൊച്ചി: പാകിസ്താന്‍ ടീം പിന്മാറുന്നത് ടൂര്‍ണമെന്‍റിന് കനത്ത തിരിച്ചടിയാണെന്ന് ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദ ബൈ്ളന്‍ഡ് ഇന്‍ കേരള (സി.എ.ബി.കെ) ജനറല്‍ സെക്രട്ടറി ഹെന്‍റി രജനീഷ് പറഞ്ഞു.
താമസ സൗകര്യം ബുക് ചെയ്തത് ഉള്‍പ്പെടെ അഞ്ച് ടീമുകള്‍ക്കായുള്ള തയാറെടുപ്പുകള്‍ അവസാന ഘട്ടത്തിലാണ്. പാകിസ്താന്‍ ടീമിനുള്ള ക്ഷണം ജനുവരി 15 വരെ ഓപണ്‍ ആയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.