സെവാഗ് വിരമിച്ചു

ദുബൈ: മുന്‍ ഇന്ത്യന്‍ ഓപണര്‍ വീരേന്ദര്‍ സെവാഗ്  രാജ്യാന്തര ക്രിക്കറ്റില്‍നിന്ന്  വിരമിച്ചു. ട്വിറ്ററിലൂടെയാണ് രാജി തീരുമാനം പ്രഖ്യാപിച്ചത്. ഐ.പി.എല്ലിലും കളിക്കില്ളെന്ന് സെവാഗ് അറിയിച്ചു. വിശദമായ പ്രസ്താവനയും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. സെവാഗ് വിരമിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. ദുബൈയില്‍ നടന്ന ചടങ്ങിലാണ് സെവാഗ് വിരമിക്കല്‍ സൂചന നല്‍കിയത്.  ഇതിനെ തുടര്‍ന്നാണ് സെവാഗ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. തുടര്‍ന്ന് ഇന്ത്യയിലത്തെിയശേഷം വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് സെവാഗ് വ്യക്തമാക്കിയിരുന്നു.

അടുത്തവര്‍ഷം നടക്കുന്ന മാസ്റ്റേഴ്സ് ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി20 ക്രിക്കറ്റില്‍ പങ്കെടുക്കുമെന്ന് സെവാഗ് അറിയിച്ചിരുന്നു. കളി മതിയാക്കിയ താരങ്ങള്‍ക്കു മാത്രമാണ് മാസ്റ്റേഴ്സ് ക്രിക്കറ്റില്‍ പങ്കെടുക്കാന്‍ അവസരം. രണ്ടര വര്‍ഷമായി ഇന്ത്യന്‍ ടീമിനു പുറത്തായ സെവാഗ് നിലവില്‍ ഹരിയാന രഞ്ജി ടീം ക്യാപ്റ്റനാണ്. രഞ്ജി സീസണ്‍ സമാപിച്ചശേഷമാകും വിരമിക്കല്‍ പ്രഖ്യാപനം. അടുത്തവര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസത്തിലാകും സചിനും ഷെയ്ന്‍ വോണും സംഘടിപ്പിക്കുന്ന മാസ്റ്റേഴ്സ് ചാമ്പ്യന്‍ഷിപ്.

1999 ഏപ്രിലില്‍ പാകിസ്താനെതിരെ ഏകദിന അരങ്ങേറ്റംകുറിച്ച സെവാഗ് ഓപണിങ്ങിലിറങ്ങി വെടിക്കെട്ട് ബാറ്റിങ്ങുമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ മനസ്സില്‍ ഇടംനേടിയത്. 2001 നവംബറില്‍ ടെസ്റ്റിലും അരങ്ങേറി. മൂന്ന് ഫോര്‍മാറ്റിലുമായി 17,253 റണ്‍സടിച്ചെടുത്ത സെവാഗ് ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പ്ള്‍ സെഞ്ച്വറി നേടിയ ഏക ഇന്ത്യക്കാരനുമാണ്. 104 ടെസ്റ്റുകളില്‍നിന്നായി 8586 റണ്‍സും, 251 ഏകദിനങ്ങളില്‍നിന്ന് 8273 റണ്‍സും അടിച്ചുകൂട്ടി. ടെസ്റ്റില്‍ 23 സെഞ്ച്വറിയും ഏകദിനത്തില്‍ 15 സെഞ്ച്വറിയും കുറിച്ചിരുന്നു.

 

Full View

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.