രാജ്കോട്ട് ഏകദിനം: ഇന്ത്യക്ക് 271 റണ്‍സ് വിജയലക്ഷ്യം

രാജ്കോട്ട്: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക്  271 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 270 റണ്‍സെടുത്തത്. സെഞ്ച്വറി നേടിയ ഡികോക്കും(103) അര്‍ധ സെഞ്ച്വറി നേടിയ ഡുപ്ളെസിസി (60)യുമാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലത്തെിച്ചത്.

33 റണ്‍സെടുത്ത മില്ലറെ പുറത്താക്കി ഹര്‍ഭജന്‍ സിങ് ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റ് വീഴ്ത്തി. പിന്നീട് മൂന്നാം വിക്കറ്റില്‍ ഡുപ്ളെസിസും ഡി കോക്കും ചേര്‍ന്ന് 118 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മോഹിത് ശര്‍മ്മ ഡുപ്ളസിസിനെ ഭുവനേശ്വര്‍ കുമാറിന്‍്റെ കൈകളിലത്തെിച്ചപ്പോള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഡി കോകിനെ ധവാന്‍ റണ്ണൗട്ടാക്കുകയായിരുന്നു. ഡിവില്ളേഴ്സിനെ(4) നിലയുറപ്പിക്കും മുമ്പേ അക്സര്‍ പട്ടേല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. മോഹിത് ശര്‍മ്മ ഡുമിനിയുടെ(14) അന്തകനായതോടെ അവസാന ഓവറുകളില്‍ ദക്ഷിണാഫ്രിക്കന്‍ സ്കോറിങ്ങിന്‍െറ വേഗം കുറഞ്ഞു.

ഒരുഘട്ടത്തില്‍ 300 കടക്കുമെന്ന് തോന്നിച്ച ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ 270 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇന്ത്യക്കായി മോഹിത് ശര്‍മ രണ്ട് വിക്കറ്റടെുത്തു. സ്പിന്നര്‍മാരായ ഹര്‍ഭജന്‍, അമിത് മിശ്ര, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് പങ്കിട്ടു.




 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.