Posted On
date_range Updated On
date_range ഇന്ത്യയും പാകിസ്താനും ഡിസംബറില്‍ ലങ്കന്‍ മണ്ണില്‍ ഏറ്റുമുട്ടും
ന്യൂഡല്‍ഹി: ഏറെ നാള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്ത്യ-പാകിസ്താന്‍ ദ്വിരാഷ്ട്ര പരമ്പര യാഥാര്‍ഥ്യമാകുന്നു. ഡിസംബറില്‍ ശ്രീലങ്ക വേദിയായി പരമ്പര നടക്കും. പരമ്പരയുമായി മുന്നോട്ടുപോകാന്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് പി.സി.ബിക്ക് അനുമതി നല്‍കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം ബി.സി.സി.ഐ അംഗം രാജീവ് ശുക്ളയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഡിസംബര്‍ 15 മുതലാകും അഞ്ചു മത്സരങ്ങളുടെ പരമ്പര തുടങ്ങുക. 2008ലെ മുംബൈ ഭീകരാക്രമണത്തോടുകൂടിയാണ് ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് ബന്ധത്തിനും ഉലച്ചില്‍ തട്ടിയത്. അതിനുശേഷം 2012ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന, ട്വന്‍റി20 പരമ്പരകള്‍ക്കുശേഷം ഇരുടീമുകളും ദ്വിരാഷ്ട്ര പരമ്പരയില്‍ നേര്‍ക്കുനേര്‍ വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.