Posted On
date_range Updated On
date_range കൂച്ച് ബിഹാര്‍ ട്രോഫി: കേരളത്തിന് തകര്‍ച്ച
തലശ്ശേരി: അണ്ടര്‍ 19 കൂച്ച് ബിഹാര്‍ ട്രോഫിയില്‍ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. ഒന്നാം ഇന്നിങ്സില്‍ 143ന് പുറത്തായ കേരളം രണ്ടാം ഇന്നിങ്സില്‍ 32 റണ്‍സ് എടുക്കുന്നതിനിടെ എട്ട് വിക്കറ്റുകള്‍ നഷ്ടമായി. രാജസ്ഥാന്‍െറ ഒന്നാം ഇന്നിങ്സ് 261ല്‍ അവസാനിച്ചു. രാജസ്ഥാന്‍ നിരയില്‍ എസ്.കെ. ശര്‍മ 93ഉം എ.ബി. റജേര 51ഉം റണ്‍സ് നേടി. സിജോമോന്‍ ജോസഫ് ആറും ഫാനൂസ് മൂന്നും വിക്കറ്റുകള്‍ കേരളത്തിനായി വീഴ്ത്തി. രണ്ടാം ഇന്നിങ്സ് ആരംഭിച്ച കേരളം എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 32 റണ്‍സിലേക്ക് കൂപ്പുകുത്തുകയായിരുന്നു. മൂന്നാം ദിവസമായ ഇന്ന് 87 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ കേരളത്തിന്‍െറ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തുകയാവും രാജസ്ഥാന്‍െറ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.