ലോസ് ആഞ്ചലസ്: സചിന്‍ ടെണ്ടുല്‍ക്കറുടെ ഇന്നത്തെ ട്വിറ്റുകള്‍ കണ്ട് ക്രിക്കറ്റ് ആരാധകര്‍ ശരിക്കും ഞെട്ടി. ശാന്തസ്വഭാവം മാത്രം കാണിക്കുന്ന സചിന്‍ യാത്രാ ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ബ്രിട്ടീഷ് എയര്‍വേസിനെതിരെ ദേഷ്യ പ്രകടനം നടത്തിയതാണ് ആരാധകരെ ഞെട്ടിച്ചത്. യാത്രക്കാരോട് എയര്‍വേസ് അലസ മനോഭാവം കാണിക്കുകയാണെന്ന് സച്ചിന്‍ ട്വിറ്ററിലൂടെ ആരോപിച്ചു. വെയ്റ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റ്, സീറ്റ് ബാക്കിയുണ്ടായിരുന്നിട്ടും കുടുംബാംഗങ്ങള്‍ക്ക് നല്‍കാതിരുന്നതാണ് സചിനെ പ്രകോപിപ്പിച്ചത്. പിന്നെ ശക്തമായ ഭാഷയിലുള്ള ട്വീറ്റുകളിലൂടെയാണ് സചിന്‍ ബ്രിട്ടീഷ് എയര്‍വേസ് കമ്പനിയെ നേരിട്ടത്. സാമൂഹിക മാധ്യമങ്ങളിൽ സംഭവം വിവാദമായതോടെ ബ്രിട്ടീഷ് എയര്‍വേസ് കമ്പനി ക്ഷമാപണം നടത്തി.
And luggage being tagged by @British_Airways to wrong destination and don't care attitude! #NeveronBA (2/2)
— sachin tendulkar (@sachin_rt) November 13, 2015 Angry Disappointed and Frustrated.. #BAdserviceBA Family member's Waitlisted ticket not confirmed despite seats being available (1/2)
— sachin tendulkar (@sachin_rt) November 13, 2015
സചിനോട് പൂർണ വിശദാംശങ്ങൾ വിമാന അധികൃതർ ആവശ്യപ്പെടുകയും ചെയ്തു. ഓള്‍ സ്റ്റാര്‍ ട്വന്‍്റി-20 ക്രിക്കറ്റ് പരമ്പരക്കായി മാസ്റ്റര്‍ ബ്ളാസ്റ്റര്‍ അമേരിക്കയിലാണുള്ളത്. ഇതിനിടെ കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴാണ് സംഭവം.
ഓള്‍ സ്റ്റാര്‍ പരമ്പരയിലെ രണ്ട് മത്സരങ്ങളിലും ഷെയ്ന്‍ വോണ്‍ നയിക്കുന്ന വാരിയേഴ്സിനേട് സച്ചിന്‍ നയിക്കുന്ന ബ്ളാസ്റ്റേഴ്സ് ടീം തോറ്റ് പരമ്പര നഷ്ടപ്പെട്ടിരുന്നു. മൂന്നു മത്സര ട്വന്‍്റി-20 പരമ്പരയിലെ അവസാന മത്സരം ശനിയാഴ്ച ലോസ് ആഞ്ചലസില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.