Posted On
date_range Updated On
date_range പാകിസ്താന് മുന്‍തൂക്കം, ഇംഗ്ളണ്ട് പതറുന്നു
ഷാര്‍ജ: ഇംഗ്ളണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്‍െറ നാലാംദിവസം പാകിസ്താന്‍ കളി വരുതിയിലാക്കി. എട്ട് വിക്കറ്റുകള്‍ ശേഷിക്കെ ജയിക്കാനാവശ്യമായ 238ലത്തൊന്‍ ഇംഗ്ളണ്ടിനാവുമോ എന്ന ചോദ്യം മാത്രമാണ് അവസാന ദിവസം ബാക്കി.രണ്ടാമിന്നിങ്സില്‍ തലേദിവസത്തെ സ്കോറായ മൂന്നിന് 146 റണ്‍സ് എന്ന സ്കോറില്‍ ബാറ്റിങ് പുനരാരംഭിച്ച പാകിസ്താന്‍ 355 റണ്‍സിന് എല്ലാവരും പുറത്തായി. 97 റണ്‍സുമായി ക്രീസില്‍നിന്ന മുഹമ്മദ് ഹഫീസ് 151 റണ്‍സെടുത്ത ശേഷമാണ് പുറത്തായത്. 284 റണ്‍സിന്‍െറ വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ളണ്ടിന്‍െറ രണ്ട് വിക്കറ്റുകള്‍ 34 റണ്‍സെടുക്കുമ്പോഴേക്കും വീഴ്ത്താന്‍ പാകിസ്താനായി. മൊയീന്‍ അലിയും(22) റണ്ണെടുക്കാതെ ഇയാന്‍ ബെല്ലുമാണ് പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.