ആമിര്‍ കരഞ്ഞു; പാക് ടീമിലെ കലാപമടങ്ങി

കറാച്ചി: വിലക്ക് കഴിഞ്ഞ് ടീമില്‍ തിരിച്ചത്തെിയിട്ടും സീനിയര്‍ താരങ്ങളുടെ ബഹിഷ്കരണം തുടര്‍ന്നപ്പോള്‍ ആമിര്‍ പൊട്ടിക്കരഞ്ഞു. ‘ഞാന്‍ കാരണം ടീമിനകത്തൊരു ഭിന്നതയുണ്ടാവരുത്. നിങ്ങള്‍ക്ക് അസ്വീകാര്യനായി ഇവിടെ തുടരാന്‍ താല്‍പര്യമില്ല. ക്യാമ്പില്‍നിന്ന് പുറത്തുപോകാന്‍ സന്നദ്ധനാണ്.
എല്ലാം പൊറുത്ത് ക്രിക്കറ്റില്‍ രണ്ടാമതൊരവസരം കൂടി സഹതാരങ്ങള്‍ നല്‍കുമെന്നാണ് പ്രതീക്ഷ’ -കണ്ണീരിന്‍െറ അകമ്പടിയില്‍ മുറിഞ്ഞുപോയ വാക്കുകളോടെ ആമിര്‍ പറഞ്ഞൊപ്പിച്ചു. പാകിസ്താന്‍ കോച്ച് വഖാര്‍ യൂനുസ് വിളിച്ചുചേര്‍ത്ത കളിക്കാരുടെ യോഗത്തിലായിരുന്നു വാതുവെപ്പ് കേസില്‍ കുടുങ്ങി വിലക്കും കഴിഞ്ഞ് തിരിച്ചത്തെിയ മുഹമ്മദ് ആമിറിന്‍െറ തുറന്നുപറച്ചില്‍.

ആമിറിന്‍െറ കണ്ണീരണിഞ്ഞ വാക്കുകള്‍ കേട്ടതോടെ, താരത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ച് ക്യാമ്പ് ബഹിഷ്കരിച്ച മുഹമ്മദ് ഹാഫിസിന്‍െറയും അസ്ഹര്‍ അലിയുടെയും മനസ്സലിഞ്ഞു. ആമിറിനെ കെട്ടിപ്പിടിച്ച് സമാശ്വസിപ്പിച്ച ഇരുവരും തങ്ങളുടെ പഴയ കൂട്ടാളിയെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.