Posted On
date_range Updated On
date_range വിജയ് ഹസാരെ ക്രിക്കറ്റ്: കേരളത്തിന് ഏഴു വിക്കറ്റ് ജയം
ബംഗളൂരു: വിജയ് ഹസാരെ ക്രിക്കറ്റില്‍ കേരളത്തിന് രണ്ടാം ജയം. ജമ്മു-കശ്മീരിനെ ഏഴു വിക്കറ്റിന് തോല്‍പിച്ചാണ് കേരളം ഗ്രൂപ് ‘ബി’യില്‍ രണ്ടാം സ്ഥാനത്തത്തെിയത്. ആദ്യം ബാറ്റു ചെയ്ത ജമ്മു-കശ്മീര്‍ 42.3 ഓവറില്‍ 130 റണ്‍സെടുത്ത് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 29.5 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തി 134 റണ്‍സെടുത്ത് വിജയം കണ്ടു. നാലു കളിയില്‍ രണ്ടു ജയവും രണ്ടു തോല്‍വിയുമായി എട്ടു പോയന്‍േറാടെ കേരളം രണ്ടാം സ്ഥാനത്താണ്. മൂന്നു വിക്കറ്റുമായി ഫാബിദ് അഹമ്മദും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ നിയാസ് നിസാറിനും പ്രശാന്ത് പത്മനാഭനും മുന്നില്‍ ജമ്മു എളുപ്പം പുറത്തായി. 31 റണ്‍സെടുത്ത ബന്ദീപ് സിങ്ങാണ് ടോപ് സ്കോറര്‍. 90 പന്തില്‍ 85 റണ്‍സെടുത്ത ഓപണര്‍ നിഖിലേഷ് സുരേന്ദ്രന്‍െറ ബാറ്റിങ്ങാണ് കേരളത്തിന് അനായാസ വിജയമൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.