സച്ചിനേക്കാൾ കേമൻ ഗവാസ്കറെന്ന് ഇമ്രാൻ ഖാൻ

ന്യൂഡൽഹി: സച്ചിൻ ടെൻഡുൽക്കറേക്കാൾ മികച്ച ബാറ്റ്സ്മാൻ സുനിൽ ഗവാസ്കറാണെന്ന് പാകിസ്താൻ മുൻ ക്യാപ്റ്റൻ ഇമ്രാൻ ഖാൻ. ആജ് തക് സംഘടിപ്പിച്ച പരിപാടിയിൽ ഇരു താരങ്ങളെയും താരതമ്യം ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ പ്രതികരിക്കുകയായിരുന്നു പാകിസ്താനിലെ തെഹ് രീകെ ഇൻസാഫ് പാർട്ടിയുടെ അധ്യക്ഷൻ കൂടിയായ ഇമ്രാൻ ഖാൻ.

ഗവാസ്കർ കളിച്ചപോലെ ഒരു ഇന്നിങ്സ് ഇതുവരെ സച്ചിൻ കളിച്ചിട്ടില്ലെന്ന് ഇമ്രാൻ പറഞ്ഞു. നാല് ലോകോത്തര ബൗളർമാരുള്ള വെസ്റ്റിൻഡീസ് ടീമിനെയാണ് സുനിൽ ഗവാസ്കർ നേരിട്ടത്. ഗവാസ്കർ രാജ്യത്തിന് നൽകിയ ശരിയായ സംഭാവന അദ്ദേഹത്തിൻെറ റെക്കോർഡ് ബുക്കിൽ കാണാൻ സാധിക്കില്ല. കപിൽ ദേവ് ടീമിൽ എത്തുന്നതുവരെ മാരക ബൗളിങ്ങിനെ ഒറ്റക്കായിരുന്നു ഗവാസ്കർ നേരിട്ടിരുന്നത്. ഒറ്റക്ക് ബൗളിങ്ങിനെ മുന്നിൽ പിടിച്ചുനിൽക്കുന്ന അദ്ദേഹത്തെക്കണ്ട് തനിക്ക് സഹതാപമായിരുന്നു എന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

എന്നാൽ സച്ചിൻെറ സംഭാവനകളെ വിലകുറച്ചുകാണാൻ താൻ തയാറല്ലെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു. കപിൽദേവിനെ ഇമ്രാൻ ഖാൻ പ്രശംസിച്ചു. കപിൽദേവ് കറകളഞ്ഞ ഒരു ഓൾറൗണ്ടറായിരുന്നു. ആദ്യമായി പന്ത് ബൗൺസ് ചെയ്യുന്നത് താൻ കണ്ടത് കപിൽ ദേവ് ബൗൾ ചെയ്യുമ്പോഴാണെന്നും ഇമ്രാൻ പറഞ്ഞു. സമ്മർദ്ദമുണ്ടാകുന്ന സമയത്ത് ഏറ്റവും യോജിച്ച കളിക്കാരനാണ് മഹേന്ദ്ര സിങ് ധോണിയെന്നും 1992ലെ ലോകകപ്പ് പാകിസ്താന് നേടിക്കൊടുത്ത ഓൾറൗണ്ടർ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-10 00:30 GMT