കൊളംബോ: ഇന്ത്യയുടെ ശക്തരായ ബാറ്റിങ് നിരയെ കൊളംബോയില്‍ ലങ്ക പിടിച്ചുകെട്ടി. മൂന്നാം ടെസ്റ്റിന്‍െറ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യന്‍ സകോര്‍ബോര്‍ഡിലുള്ളത് ഭേദപ്പെട്ട റണ്‍സ് മാത്രം. സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാര(135* )യും യും അര്‍ധസെഞ്ച്വറി നേടിയ അമിത് മിശ്രയുമാണ് (59) ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരുടെയും മികവില്‍ ഇന്ത്യ രണ്ടാം ദിവസം എട്ടു വിക്കറ്റ് നഷ്ടത്തില്‍ 292 റണ്‍സെടുത്തു. പൂജാരയും ഇഷാന്ത് ശര്‍മയുമാണ് ക്രീസില്‍.
214 പന്തുകളില്‍ നിന്നാണ് പൂജാര സെഞ്ചുറി തികച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ പൂജാരയുടെ ഏഴാം സെഞ്ചുറി നേട്ടമാണിത്. 59 റണ്‍സുാമായി അമിത് മിശ്ര പൂജാരക്ക് മികച്ച പിന്തുണ നല്‍കി. നാലു വിക്കറ്റ് വീഴ്ത്തിയ ധമ്മിക പ്രസാദാണ് ഇന്ത്യയെ പിടിച്ചു കെട്ടിയത്. ലങ്കന്‍ ബൗളര്‍മാര്‍ ഫോമിലേക്കുയര്‍ന്നപ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് നിര നന്നേ കുഴങ്ങി.
50/2 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് 64 റണ്‍സെടുക്കുന്നതിനിടെ ക്യാപ്റ്റന്‍ കോഹ്ളിയെ(18) നഷ്ടമായി. ഒരറ്റത്ത് ചേതേശ്വര്‍ പൂജാരയെ സാക്ഷിയാക്കി വന്നവരൊക്കെ മടങ്ങി. രോഹിത് ശര്‍മ(26), സ്റ്റുവര്‍ട്ട് ബിന്നി (0) , നമാന്‍ ഓജ (21), അശ്വിന്‍ (5), എന്നിവര്‍ക്ക് കൂടുതല്‍ നേരം ക്രീസില്‍ നില്‍ക്കാനായില്ല. എട്ടാം വിക്കറ്റില്‍ പൂജാര^അമിത് മിശ്ര സഖ്യം 104 റണ്‍സാണ് ചേര്‍ത്തത്.
എട്ടാം വിക്കറ്റില്‍ ഒന്നിച്ച പൂജാര^മിശ്ര സഖ്യം 104 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്സിന് ബലമേകിയത്. കളി അവസാനിക്കാനിരിക്കെ രംഗണ ഹെറാത്ത് ഈ കൂട്ടുകെട്ട് പൊളിച്ചു. ശ്രീലങ്കയ്ക്കെതിരെ എട്ടാം വിക്കറ്റിലെ ഇന്ത്യയുടെ ഉയര്‍ന്ന റണ്‍സാണ് ഇരുവരും നേടിയത്. 30 വര്‍ഷം പഴക്കമുള്ള കപില്‍ ദേവ്^ശിവരാമകൃഷ്ണന്‍ സഖ്യത്തിന്‍െറ 70 റണ്‍സിന്‍െറ റെക്കോര്‍ഡാണ് തകര്‍ക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.