മീനങ്ങാടി: ദക്ഷിണാഫ്രിക്ക ‘എ’ക്കെതിരായ ചതുര്‍ദിന മത്സരം പാതിവഴി പിന്നിടുമ്പോള്‍ ടീം പ്രതിസന്ധിയിലാണെങ്കിലും ശേഷിക്കുന്ന ബാറ്റ്സ്മാന്മാര്‍ അവസരത്തിനൊത്തുയര്‍ന്നാല്‍ ഇന്ത്യ ‘എ’ക്ക് തിരിച്ചുവരാവുന്നതേയുള്ളൂവെന്ന് കോച്ച് രാഹുല്‍ ദ്രാവിഡ്. കൃഷ്ണഗിരിയിലെ പിച്ച് ബാറ്റിങ്ങിന് ഏറെ അനുകൂലമാണെങ്കിലും കുറച്ചുകൂടി പേസും ബൗണ്‍സും വേണ്ടിയിരുന്നെന്നും ദ്രാവിഡ് വിലയിരുത്തി.
‘ഇനിയുള്ള ബാറ്റ്സ്മാന്മാര്‍ നല്ല രീതിയില്‍ ബാറ്റുചെയ്താല്‍ നമ്മള്‍ മത്സരത്തില്‍ തിരിച്ചത്തെും. ബൗളിങ്ങില്‍ ടീം അത്ര മോശമൊന്നുമായിരുന്നില്ല. സ്പിന്നര്‍മാര്‍ തരക്കേടില്ലാതെ പന്തെറിഞ്ഞു. സ്വാഭാവികമായ കളി കാഴ്ചവെക്കാനാണ് ഞാന്‍ താരങ്ങളെ ഉപദേശിക്കാറ്. കോച്ചെന്ന നിലയില്‍ അവരുടെ കളി മെച്ചപ്പെടുത്താനുള്ള പ്രായോഗിക ഉപദേശങ്ങള്‍ നല്‍കുന്നുണ്ട്.
ഇന്ത്യ ‘എ’ പോലുള്ള ടീമുകളുടെ മത്സരത്തിന് വേഗമുള്ള പിച്ചുകള്‍ തയാറാക്കണം. യുവതാരങ്ങള്‍ക്ക് അനുഭവസമ്പത്താര്‍ജിക്കാന്‍ അതു സഹായകമാകും. കൃഷ്ണഗിരിയിലെ പിച്ചിനെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയാന്‍ പറ്റില്ല. നാലഞ്ചു മത്സരങ്ങളല്ളേ ഇവിടെ നടന്നിട്ടുള്ളൂ.
ടെസ്റ്റ് ക്രിക്കറ്റില്‍ വിടവാങ്ങല്‍ മത്സരത്തിനിറങ്ങുന്ന കുമാര്‍ സംഗക്കാരയുടെ അഭാവം നികത്തുക ലങ്കക്ക് എളുപ്പമാവില്ളെന്ന് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി ദ്രാവിഡ് പറഞ്ഞു. വിരമിക്കല്‍ പ്രഖ്യാപിച്ച ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ളാര്‍ക്ക് കടുത്ത എതിരാളിയാണെന്നും ദ്രാവിഡ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.