കൊളംബോ: ശ്രീലങ്കക്കെതിരായ ഒന്നാം ടെസ്റ്റില്‍ പരാജയം രുചിച്ചെങ്കിലും ഇന്ത്യന്‍ ടീമിന്‍െറ ശൈലി മാറ്റുന്ന കാര്യം ചിന്തിച്ചിട്ടില്ളെന്ന് ടീം ഡയറക്ടര്‍ രവിശാസ്ത്രി.ടീമംഗങ്ങള്‍ സ്വന്തം ചുമലില്‍ സമ്മര്‍ദമുണ്ടാക്കി പരാജയം വരുത്തുകയായിരുന്നു. ഇന്ത്യന്‍ ടീം അടുത്ത രണ്ടു ടെസ്റ്റുകളിലും ഭയരഹിതമായാകും കളത്തിലിറങ്ങുകയെന്നും രവിശാസ്ത്രി കൂട്ടിച്ചേര്‍ത്തു. ടീമിനു നിലവില്‍ സമ്മര്‍ദമില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.
ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കു പിന്തുണയുമായും അദ്ദേഹം രംഗത്തെത്തി. മൂന്നു സ്പിന്നര്‍മാരെ കളിപ്പിച്ച രീതി പിഴച്ചെന്ന നിരീക്ഷണം തെറ്റാണെന്നും കോഹ്ലി കാര്യങ്ങള്‍ പഠിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ പരിചയ സമ്പന്നനാകുമ്പോള്‍ കൂടുതല്‍ പഠിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.