ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ 2025-26 സീസണിൽ ഹോം-എവേ മത്സരങ്ങളുണ്ടാവില്ല. രണ്ടോ മൂന്നോ വേദികൾ കേന്ദ്രീകരിച്ച് മത്സരങ്ങൾ നടത്താൻ ഞായറാഴ്ച അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനും ക്ലബുകളും തമ്മിൽ നടന്ന യോഗത്തിൽ ധാരണയിലെത്തി. അതേസമയം, ഫെബ്രുവരി അഞ്ചിന് ഐ.എസ്.എൽ തുടങ്ങുമെന്ന് നേരത്തേ റപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും തീയതികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായില്ല.
സാധാരണ സെപ്റ്റംബറിൽ ആരംഭിക്കേണ്ട സീസൺ വിവിധ കാരണങ്ങളാൽ നീളുകയായിരുന്നു. ഫുട്ബാൾ ഫെഡറേഷനുമായി ഐ.എസ്.എൽ സംഘാടകരായ ഫുട്ബാൾ സ്പോർട്സ് ഡെവലപ്മെന്റ് (എഫ്.എസ്.ഡി.എൽ) മാസ്റ്റർ റൈറ്റ്സ് കരാർ പുതുക്കിയതുമില്ല.
വാണിജ്യ പങ്കാളിയെ കണ്ടെത്താൻ എ.ഐ.എഫ്.എഫ് നടത്തിയ ശ്രമങ്ങളും വിജയം കണ്ടില്ല. ഈ സാഹചര്യത്തിൽ ഫെഡറേഷൻതന്നെ നേരിട്ട് രംഗത്തിറങ്ങി മത്സരങ്ങൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ്. ഐ.എസ്.എല്ലിന്റെ ചെലവ് കണ്ടെത്തൽ, ഏഷ്യൻ മത്സരങ്ങൾക്കുള്ള യോഗ്യത തുടങ്ങിയ കാര്യങ്ങളിൽ ക്ലബുകൾ ചോദ്യങ്ങളുയർത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.