സഞ്ജു സാംസണ്‍ തുപ്പിയെന്ന ആരോപണവുമായി ഓസീസ് ക്യാപ്റ്റന്‍

ചെന്നൈ: ത്രിരാഷ്ട്ര പരമ്പര പൂര്‍ത്തിയായതിനു പിറകേ വിവാദങ്ങളും. മത്സരത്തിനിടെ മലയാളിതാരം സഞ്ജു സാംസണ്‍ തങ്ങളുടെ താരങ്ങളെ തുപ്പിയെന്നാരോപിച്ച് ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ഉസ്മാന്‍ ഖവാജ രംഗത്തെത്തി. തന്‍െറ ടീമംഗങ്ങളുടെ കാല്‍ഭാഗത്ത് മൂന്നുപ്രാവശ്യത്തോളം സഞ്ജു തുപ്പിയെന്ന് ഖവാജ വ്യക്തമാക്കി.



മത്സരത്തിനിടെ ഓസീസ് താരങ്ങളും സഞ്ജുവും തമ്മില്‍ ചെറിയരീതിയില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. പലവട്ടം ഇത് ആവര്‍ത്തിച്ചു. ഇന്ത്യ ഫീല്‍ഡ് ചെയ്യവെ ആസ്ട്രേലിയന്‍ താരത്തിനെതിരെ സഞ്ജു അപ്പീല്‍ ചെയ്തതിലാണ് വാഗ്വാദങ്ങള്‍ക്കു തുടക്കം. സഞ്ജു ബാറ്റ് ചെയ്യാനായി വന്നപ്പോയായിരുന്നു കംഗാരുക്കള്‍ പിന്നീട്  ഇതിന് പകരം വീട്ടിയത്. മത്സരത്തിനിടെ ഓസിസ് ബൗളര്‍ നഥാന്‍ കോള്‍ട്ടര്‍നൈല്‍ പ്രകോപിപ്പിക്കുന്ന വാക്കുകളുമായി സഞ്ജുവിനെതിരെ തിരിഞ്ഞു. ഇതിനിടെ സഞ്ജു തുപ്പിയെന്നാണ് ആസ്ട്രേലിയ ആരോപിക്കുന്നത്.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.