ശ്രീശാന്തിനെ സഹായിക്കാന്‍ സര്‍ക്കാര്‍ തയാര്‍

തിരുവനന്തപുരം: ക്രിക്കറ്റ് താരം ശ്രീശാന്ത് കുറ്റമുക്തനായ സാഹചര്യത്തില്‍ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ നിരോധം നീക്കാന്‍  ഇടപെടുന്നതടക്കം എന്തിനും സംസ്ഥാന സര്‍ക്കാര്‍ തയാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോപണങ്ങളുയര്‍ന്നപ്പോള്‍ കാരുണ്യ ലോട്ടറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തുനിന്ന് ശ്രീശാന്തിനെ നീക്കിയിരുന്നു. ഇതു പുന$സ്ഥാപിക്കേണ്ടത് നികുതിവകുപ്പാണ്. ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനം തിരിച്ചുകിട്ടാന്‍ അദ്ദേഹം ആഗ്രഹിക്കുന്നെങ്കില്‍ അതു ചെയ്യണം. കേരളത്തിന്‍െറ അഭിമാനതാരമാണ് ശ്രീശാന്തെന്നും മുഖ്യമന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.