കളി ജീവിതം നിർത്തുന്നു; ഇതിഹാസ വാക്കുകൾക്ക്​ ​ നാല്​ വർഷം

നാല്​ വർഷങ്ങൾക്ക്​ മുമ്പ്​ വാംഖഡേ സ്​റ്റേഡിയത്തിൽ ഇരമ്പിയെത്തിയ ആരാധകകൂട്ടം കരച്ചിലോടെ മടങ്ങിയത്​ ഇന്ത്യയുടെ തോൽവി കാരണമായിരുന്നില്ല. അന്ന്​ ഇന്ത്യ ജയിച്ചിട്ടും സ്​റ്റേഡിയത്തിൽ നിന്ന്​ മടങ്ങിയ ക്രിക്കറ്റ്​ പ്രേമികളുടെ ഉള്ളിൽ മുഴങ്ങിയത്​ ആ വാക്കുകളായിരുന്നു. 

"24 വർഷക്കാലം നീണ്ട  എ​​​​െൻറ കളി ജീവിതം 22 യാർഡ്​ നീളമുള്ള ക്രിക്കറ്റ്​ പിച്ചിന്​ ഇടയിലായിരുന്നു. അതിന്​ ഇവിടെ തിരശ്ശീല വീഴുകയാണ്​. മൈതാനത്ത്​ നിന്ന്​ വിടവാങ്ങു​േമ്പാൾ തന്നെ ഏറെ വേദനിപ്പിക്കുന്നത്​ നിങ്ങളുടെ സചിൻ സചിൻ എന്ന വിളികൾ ഇനി കേൾക്കാൻ കഴിയില്ല എന്നതാണ്"​. ഇൗ വാക്കുകൾ കേട്ടാണ്​ അന്ന്​ ഒരോ ക്രിക്കറ്റ്​ പ്രേമിയും വാംഖഡേ വിട്ടത്​. ഇന്ത്യൻ ക്രിക്കറ്റി​​​​െൻറ സുവർണ കാലഘട്ടം അവസാനിക്കുകയാണെന്നും ആരാധകർ കരുതി. 

1983ൽ കപിലി​​​​െൻറ ചെകുത്താൻമാർ ക്രിക്കറ്റിൽ വിശ്വ വിജയികളായപ്പോഴാണ്​​ ഇന്ത്യക്കാരുടെ രക്തത്തിൽ ക്രിക്കറ്റ്​ എന്ന വികാരം അലിഞ്ഞ്​ ചേർന്നത്​. എന്നാൽ 16ാം വയസിൽ മീശ മുളക്കാത്ത ചെറിയ പയ്യൻ ഇന്ത്യൻ ക്രിക്കറ്റിലേക്ക്​ കടന്നുവന്നതോടെ  ക്രിക്കറ്റി​​​​​െൻറ ചരിത്രം തന്നെ മാറുകയായിരുന്നു. നിരവധി വിവാദങ്ങളിലൂടെ ഇന്ത്യൻ ക്രിക്കറ്റ്​ കടന്ന്​ പോയപ്പോഴും സചിൻ എന്ന താരം ഒരിക്കലും അതി​​​​​െൻറയൊന്നും ഭാഗമായിരുന്നില്ല. ക്രിക്കറ്റിൽ മാത്രമായിരുന്നു അദ്ദേഹത്തി​​​​െൻറ ശ്രദ്ധ. ​ 

വർഷങ്ങൾക്ക്​ ശേഷം പടിയിറങ്ങു​േമ്പാഴും സചിൻ നടത്തിയ പ്രസംഗവും ചരിത്രമാവുകയായിരുന്നു. സ്​കൂൾ കാലം മുതലുള്ള ത​​​​െൻറ കളിജീവിതവും വ്യക്​തി ജീവതവും പരാമർശിച്ചായിരുന്നു സചി​​​​െൻറ പ്രസംഗം.  നാല്​ വർഷങ്ങൾക്ക്​ ശേഷവും ഇന്ത്യയിലെ ഒാരോ ക്രിക്കറ്റ്​ ​ആരാധകനും സചി​​​​െൻറ സ്​ട്രൈറ്റ്​ ഡ്രൈവുകളും സ്​ക്വയർ കട്ടുകളും മറന്നിട്ടില്ല. ഒരിക്കിലും നടക്കില്ലെന്ന്​ അറിയുമെങ്കിലും ഒാരോ ആരാധകനും കാത്തിരിക്കുന്നു മൈതാനത്തിലേക്കുള്ള ഇതിഹാസ താരത്തി​​​​െൻറ രണ്ടാം വരവിനായി.

Tags:    
News Summary - 16th November 2013: Sachin Tendulkar Bids Adieu to International Cricket-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT