'ചില ചിത്രങ്ങൾ ബിംബങ്ങളാകും' - ഗംഭീറിന് മറുപടിയുമായി ക്രിക് ഇൻഫോ

ന്യൂഡൽഹി: ഇന്ത്യ രണ്ടാം ക്രിക്കറ്റ് ലോകകപ്പ് നേടിയതി​​െൻറ ഒമ്പതാം വാർഷിക നാളിൽ ട്വിറ്ററിൽ പങ്കുവെച്ച ചിത്രത്തെ വിമർശിച്ച മുൻ ഇന്ത്യൻ നായകനും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീറിന് മറുപടിയുമായി ഇ.എസ്.പി.എൻ ക്രിക് ഇൻഫോ. 2011 മാർച്ച് രണ്ടിന് മുംബൈ വാംഖ്ഡെ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ശ്രീലങ്കയെ തോൽവിയിലേക്ക് പറത്തിയ ധോണിയുടെ പടുകൂറ്റൻ സിക്സറി​​െൻറ ചിത്രമാണ് ആ കിരീടനേട്ടത്തെ പ്രകീർത്തിക്കാൻ ക്രിക് ഇൻഫോ പ്രതീകമാക്കിയത്.

'2011ൽ ഇതേ ദിവസം കോടിക്കണക്കിന് ഇന്ത്യക്കാരെ ആഹ്ലാദത്തിൽ ആറാടിച്ച ആ ഷോട്ട്" എന്ന കുറിപ്പും അവർ നൽകി. ഇതിനെ പരസ്യമായി എതിർത്താണ് ഗൗതം ഗംഭീർ രംഗത്തെത്തിയത്. ധോണിയുടെ സിക്സ് അല്ല, ടീമി​​െൻറ കൂട്ടായ ശ്രമമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചതെന്ന് ഗംഭീർ തുറന്നടിച്ചു.

ക്രിക് ഇൻഫോയുടെ കുറിപ്പും റീട്വീറ്റ് ചെയ്ത് ഗംഭീർ ഇങ്ങനെയെഴുതി - '' ഇ.എസ്.പി.എൻ ക്രിക് ഇൻഫോക്ക് ചെറിയൊരു ഓർമ്മപ്പെടുത്തൽ. 2011ലെ ഏകദിന ലോകകപ്പ് ഇന്ത്യയുടെയും ഇന്ത്യൻ ടീമി​​െൻറയും സപ്പോർട്ടിങ് സ്റ്റാഫി​​െൻറയും കൂട്ടായ പരിശ്രമത്തിൽ ലഭിച്ചതാണ്. ആ ഒരു സിക്സിനോടുള്ള 'അഭിനിവേശം' വലിച്ചെറിയാൻ സമയമായി''.

ചില ചിത്രങ്ങൾ ബിംബങ്ങളായി മാറുമെന്നായിരുന്നു ഇതിന് ക്രിക് ഇൻഫോയുടെ മറുപടി. " അന്നത്തെ കളിയിലെ കേമൻ ശരിക്കും നിങ്ങൾ തന്നെയാണെന്നതിൽ സംശയമില്ല ഗൗതം. ഒരാളെ കൊണ്ട് മാത്രം ക്രിക്കറ്റ് മൽസരം ജയിപ്പിക്കാൻ കഴിയില്ലെന്ന് ഞങ്ങൾക്കറിയാം. എന്നാൽ, ചില ചിത്രങ്ങൾ ബിംബവത്കരിക്കപ്പെടും. 1983ൽ കപിൽ ലോകകപ്പുയർത്തി നിൽക്കുന്ന ചിത്രം പോലെ. കായിക രംഗത്തെ ചില സുവർണ നേട്ടങ്ങൾ ഓർമ്മിക്കപ്പെടുക അവയിലൂടെയാണ് " - ക്രിക് ഇൻഫോ എഡിറ്റർ ഇൻ ചീഫ് സാംപിത് ബാൽ ഗംഭീറി​​െൻറ ട്വിറ്ററിന് മറുപടി നൽകി.

അന്ന് ലോകകപ്പ് ഫൈനലിൽ ബാറ്റിങ്ങിൽ തകർന്നടിഞ്ഞ ഇന്ത്യയെ വിജയ തീരത്തിലേക്ക് അടുപ്പിച്ചത് ഗംഭീറി​​െൻറ ഇന്നിങ്സാണ്. ശതകത്തിന് മൂന്ന് റൺ അകലെ കൂടാരം കയറിയ ഗംഭീറി​​െൻറ ഇന്നിങ്ങ്സ് പക്ഷേ, ധോണിയുടെ 91 റൺസ് പ്രകടനത്തിന്റെ പ്രഭയിൽ മുങ്ങിപ്പോയി. ഇതി​​െൻറ നീരസമാകാം ഗംഭീറി​​െൻറ പ്രതികരണത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.

Tags:    
News Summary - Cricinfo reply to GAUTAM GAMBHIR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.