ബാഡ്മിൻറണിൽ പുരുഷ ഡബ്ൾസ്; പുതുചരിത്രം രചിച്ച് സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യം
ബാേങ്കാക്: ലോക ബാഡ്മിൻറണിൽ പുരുഷ ഡബ്ൾസിൽ ഇന്ത്യക്ക് പുത്തൻ മേൽവിലാസമെഴുത ി സാത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യം. ലോക ചാമ്പ്യൻമാരെ അട്ടിമറിച്ച് തായ്ലൻഡ് ഒാപൺ പുരുഷ ഡബ്ൾസ് കിരീടം സ്വന്തമാക്കി ഇന്ത്യൻ താരങ്ങൾ. ബി.ഡബ്ല്യു.എഫിെൻറ സൂപ്പർ 500 ബാഡ്മിൻറൺ ടൂർണമെൻറിൽ ജേതാവാകുന്ന ആദ്യ സഖ്യമായി സായ്രാജും ചിരാഗും.
വാശിറേിയ പോരാട്ടത്തിൽ ഇരുവരും ചേർന്ന് ചൈനയുടെ ലോക രണ്ടാം നമ്പർ ലി ജുൻ ഹുയ്- യു ചെൻ ലിയു സഖ്യത്തെ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്ക് തറപറ്റിച്ചു. സ്കോർ: 21-19, 18-21, 21-18. ഒരു മണിക്കൂറും രണ്ടു മിനിറ്റും നീണ്ട പോരാട്ടത്തിലാണ് സീഡ് ചെയ്യപ്പെടാത്ത ഇന്ത്യൻ സഖ്യം മൂന്നാം സീഡായ ചൈനീസ് ജോടിയെ മുട്ടുകുത്തിച്ചത്.
മൂന്ന് ഗെയിമുകളിലും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും അവസാന നിമിഷങ്ങളിൽ ശക്തമായ പ്രകടനത്തിലൂടെ മേൽക്കൈ നേടിയ ഇന്ത്യൻ സഖ്യം മത്സരം പിടിച്ചെടുക്കുകയായിരുന്നു. ലോക റാങ്കിങ്ങിൽ 16ാം സ്ഥാനത്തുള്ള സായ്രാജും ചിരാഗും കഴിഞ്ഞവർഷം ഗോൾഡ്കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലെ വെള്ളിമെഡൽ ജേതാക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.