Posted On
date_range Updated On
date_range ഇന്തോനേഷ്യൻ ഓപൺ ഫൈനലിൽ സിന്ധുവിന് തോൽവി
ജകാർത്ത: ഇന്തോനേഷ്യൻ ഓപൺ ബാഡ്മിന്‍റൺ ടൂർണമെന്‍റ് ഫൈനലിൽ ഇന്ത്യയുടെ പി.വി. സിന്ധുവിന് തോൽവി. ജപ്പാന്‍റെ അകാനെ യമഗുച്ചിക്കാണ് കിരീടം. 21-15, 21-16 എന്ന സ്കോറിനാണ് സിന്ധു പരാജയപ്പെട്ടത്.
ആദ്യ ഗെയിമിൽ 11-8ന് മുന്നിട്ടുനിന്ന ശേഷമാണ് സിന്ധു അടിയറവ് പറഞ്ഞത്. രണ്ടാം ഗെയിമിൽ ബ്രേക്ക് സമയത്ത് 11-8ന് മുന്നിട്ടുനിന്ന യമഗുച്ചി സിന്ധുവിന് തിരിച്ചുവരാൻ അവസരം നൽകിയില്ല.
2019ലെ സിന്ധുവിന്‍റെ ആദ്യ ഫൈനൽ മത്സരമായിരുന്നു ഇന്തോനേഷ്യൻ ഓപണിലേത്. ജൂലൈ അവസാനം ജപ്പാൻ ഓപണിലും ആഗസ്റ്റിൽ തായ് ലൻഡ് ഓപണിലും സിന്ധു മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.