Posted On
date_range Updated On
date_range ദേശീയ യൂത്ത് മീറ്റ്: അബ്ദുൽ റസാഖിന് സ്വർണം
റായ്പുർ: ദേശീയ യൂത്ത് അത്ലറ്റിക്സിൽ കേരളത്തിന് മെഡൽ നേട്ടം. രണ്ടാം ദിനത്തിൽ ഒരു സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും കേരള താരങ്ങൾ സ്വന്തമാക്കി. 400 മീറ്ററിൽ അബ്ദുൽ റസാഖാണ് (48.26 സെ.) സ്വർണം നേടിയത്. ആൻറോസ് ടോമി (100 മീ. ഹർഡ്ൽസ്), സാന്ദ്ര എ.എസ് (400 മീ.), സാലിഹ കെ.എച്ച് (ഹൈജംപ് -1.63 മീ.) എന്നിവർക്കാണ് വെള്ളി നേട്ടം. സായൂജ് ടി.കെ (400 മീ.), റോഷ്ന അഗസ്റ്റിൻ (ഹൈജംപ്) എന്നിവർ വെങ്കലവും നേടി. മീറ്റിെൻറ ആദ്യ ദിനത്തിൽ ലോങ്ജംപിൽ മുഹമ്മദ് ആസിഫിലൂടെ ഒരു സ്വർണവും സി. ചാന്ദിനി (1500 മീ.), അനു മാത്യു (ട്രിപ്ൾജംപ്) എന്നിവർ രണ്ടു വെള്ളിയും നേടി. മീറ്റ് ഇന്ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.