Posted On
date_range Updated On
date_range മോ ഫറ 5000 മീറ്ററിൽ ൈഫനലിൽ
ലണ്ടൻ: അവസാന ലോക ചാമ്പ്യൻഷിപ്പിനിറങ്ങുന്ന മോ ഫറ 5000 മീറ്ററിൽ ൈഫനലിലെത്തി. ഇത്യോപ്യയുടെ യോമിഫ് കെജെൽചക്ക് പിന്നിൽ രണ്ടാമനായാണ് ഫറ ഫൈനലിലേക്ക് കുതിച്ചത്. 13.30.07 മിനിറ്റിൽ യോമിഫ് ഒന്നാമതെത്തിയപ്പോൾ 13.30.18 മിനിറ്റിലാണ് ഫറ ഫിനിഷ് ചെയ്തത്. നേരത്തെ 10000 മീറ്ററിൽ ഫറ സ്വർണമണിഞ്ഞിരുന്നു. ശനിയാഴ്ച രാത്രി 8.20നാണ് 5000 മീറ്റർ ഫൈനൽ. തുടർച്ചയായ മൂന്ന് ലോകചാമ്പ്യൻഷിപ്പിലും രണ്ട് ഒളിമ്പിക്സിലും 10000-5000 മീറ്ററുകളിൽ സ്വർണം നേടുന്ന താരമെന്ന റെക്കോഡ് തേടിയാണ് ഫറ ഫൈനലിനിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.