Posted On
date_range Updated On
date_range ഇൻഡോർ അത്ലറ്റിക്സ്: നയനക്ക് വെള്ളി, നീനക്ക് െവങ്കലം
തെഹ്റാൻ: ഇറാനിൽ നടന്ന ഏഷ്യൻ ഇൻഡോർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മലയാളി താരങ്ങളായ നയന െജയിംസ് വെള്ളിയും വി. നീന വെങ്കലവും സ്വന്തമാക്കി. വനിത ലോങ്ജംപിൽ 6.8 മീറ്റർ ചാടി നയന രണ്ടാം സ്ഥാനം നേടിയപ്പോൾ 6.6 മീറ്ററുമായി നീന തൊട്ടുപിന്നിലെത്തി. 6.20 മീറ്റർ ചാടിയ വിയറ്റ്നാം താരം തി തു താവോ ബുളിനാണ് സ്വർണം. ട്രിപ്പ്ൾ ജംപിൽ ഇന്ത്യൻ താരം കനകരാജ് കമൽരാജ് വെള്ളി കരസ്ഥമാക്കി. ചാമ്പ്യൻഷിപ്പ് സമാപിക്കുേമ്പാൾ നാല് വെള്ളിയും രണ്ട് വെങ്കലവുമായി ഒമ്പതാം സ്ഥാനത്താണ് ഇന്ത്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.