ഏ​ഷ്യ​ൻ ഗ്രാ​ൻ​പ്രീ: ടി​ൻ​റു​വും നീ​ന​യും ടീ​മി​ൽ

ന്യൂഡൽഹി: ഏഷ്യൻ ഗ്രാൻപ്രീ അത്ലറ്റിക്സിനായി ദ്യുതി ചന്ദ് നയിക്കുന്ന ഇന്ത്യൻ ടീം നാളെ ചൈനയിലേക്ക് പറക്കും.  ഇൗ മാസം 24ന് ജിയാസിങ്ങിൽ ഒന്നാം പാദവും 27ന് ജിൻഹുവയിൽ രണ്ടാം പാദ ഗ്രാൻപ്രീയും നടക്കും. അവസാനപാദ മത്സരം 30ന് ചൈനീസ് തായ്പേയിയിലാണ്. 16 അംഗ ടീമിൽ 800 മീറ്റിൽ മലയാളി താരം ടിൻറു ലൂക്ക മത്സരിക്കും. ലോങ്ജംപിൽ വി. നീനയും ഹൈജംപിൽ ജിനു മരിയ മാനുവലും ടീമിലുണ്ട്. പുരുഷന്മാരുടെ  ട്രിപ്ൾ ജംപിൽ മത്സരിക്കുന്ന രാകേഷ് ബാബുവാണ് ടീമിലുള്ള മറ്റൊരു മലയാളി. പുരുഷന്മാരുടെ 400 മീറ്ററിൽ ദേശീയ റെക്കോഡിനുടമയായ െകാല്ലം സ്വദേശി മുഹമ്മദ് അനസും വനിത താരം എം.ആർ. പൂവമ്മയും ചൈനീസ് തായ്പേയിൽ നടക്കുന്ന അവസാനപാദത്തിലാണ് മത്സരിക്കുക. ഇരുവർക്കും ചൈനയിലേക്ക് വിസ കിട്ടിയിട്ടില്ല.
Tags:    
News Summary - Indian team for Asian Grand Prix

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT