Posted On
date_range Updated On
date_range ഇന്ത്യൻ ഗ്രാൻഡ്പ്രീയിൽ കേരളത്തിന് നാല് സ്വർണം; അനസിന് ലോകചാമ്പ്യൻഷിപ് യോഗ്യതയും
ന്യൂഡൽഹി: ഇന്ത്യൻ ഗ്രാൻഡ്പ്രീ അത്ലറ്റിക്സ് മൂന്നാം പാദത്തിൽ സ്വർണക്കൊയ്ത്തുമായി മലയാളി താരങ്ങൾ. നാല് സ്വർണം പിറന്നപ്പോൾ, ദേശീയ റെക്കോഡും ലോകചാമ്പ്യൻഷിപ് യോഗ്യതയുമായി ഒളിമ്പ്യൻ മുഹമ്മദ് അനസും സീനിയർ താരം പൂവമ്മയെ അട്ടിമറിച്ച ജിസ്ന മാത്യൂവും സൂപ്പർതാരമായി. പുരുഷ വിഭാഗം 400 മീറ്ററിൽ സ്വന്തം പേരിലെ റെക്കോഡായ 45.40 സെ. മറികടന്ന് അനസ് പുതിയ ദേശീയ റെക്കോഡ് (45.32 സെ) കുറിച്ചു. ഡൽഹിയിലെ കടുത്ത ചൂടും ബാഷ്പീകരണവും വകവെക്കാതെ ഒാടിയാണ് കൊല്ലം നിലമേൽ സ്വദേശിയായ അനസ് റിയോ ഒളിമ്പിക്സ് യോഗ്യത പോരാട്ടത്തിനിടെ കുറിച്ച ദേശീയ റെക്കോഡാണ് തിരുത്തിയത്. ഇന്ത്യൻ കോച്ച് മുഹമ്മദ് കുഞ്ഞിക്കു കീഴിലാണ് പരിശീലനം.
‘കടുത്ത ചൂടിൽ ഒാടുേമ്പാഴും ഏറ്റവും മികച്ച പ്രകടനത്തിനായിരുന്നു ശ്രമിച്ചത്. ഇന്ന് ദേശീയ റെക്കോഡ് തിരുത്തുന്ന പ്രകടനമായി. അടുത്ത ലക്ഷ്യം ജൂലൈയിൽ ഭുവനേശ്വറിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഒരു മെഡൽ. ശേഷം, ലണ്ടനിെല ലോകചാമ്പ്യൻഷിപ്പിൽ ഏറ്റവും മികച്ച പ്രകടനവും’ -അനസ് പറഞ്ഞു. വനിതകളുടെ 400 മീറ്ററിൽ സീനിയർ താരം പൂവമ്മയെ പിന്തള്ളിയാണ് പി.ടി. ഉഷയുടെ ശിഷ്യ ജിസ്ന മാത്യൂ (52.65സെ) ആദ്യ ഗ്രാൻഡ്പ്രീ സ്വർണമണിഞ്ഞത്. പൂവമ്മ 52.73സെ.ൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ടാം പാദത്തിൽ 52.67 സെക്കൻഡിൽ ഒാടിയ ജിസ്നക്ക് നേരിയ വ്യത്യാസത്തിൽ നഷ്ടമായ സ്വർണമാണ് ഇക്കുറി വീണ്ടെടുത്ത്. കരിയറിലെ ഏറ്റവും മികച്ച പ്രകടനം കൂടിയാണ് തിങ്കളാഴ്ച പിറന്നത്.
ലോങ്ജംപിൽ പാലക്കാട് നിന്നുള്ള എം. ശ്രീശങ്കറും (7.65മീ), 110 മീറ്ററിൽ അഖിൽ ടി.വിയും (14.44സെ) സ്വർണം നേടി. ്ഗ്രാൻഡ്പ്രീയിൽ കേരള താരങ്ങൾ മൂന്ന് വെള്ളിയും നാല് വെങ്കലവും കൂടി സ്വന്തമാക്കി. വനിതകളുടെ 100 മീറ്ററിൽ ദ്യുതി ചന്ദ് സ്വർണമണിഞ്ഞപ്പോൾ (11.30സെ) കേരളത്തിെൻറ മെർലിൻ ജോസഫിനാണ് (11.72) വെള്ളി. 100 മീ ഹർഡ്ൽസിൽ ഇരട്ട സഹോരദങ്ങളായ ലിക്സി ജോസഫ് വെള്ളിയും നിക്സി ജോസഫ് വെങ്കലവും നേടി. പുരുഷ ലോങ്ജംപിൽ ചിലമ്പരശനാണ് വെള്ളി. ശ്രീകാന്ത് (110ഹർഡ്ൽസ്), സചിൻ റോബി (ലോങ്ജംപ്), മുഹമ്മദ് സാദത്ത് (100മീ) എന്നിവർ വെങ്കലം നേടി.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.