Posted On
date_range Updated On
date_range അമോജിനും നയനക്കും ഇരട്ട സ്വർണം; ഫെഡറേഷൻ കപ്പ് മീറ്റിന് സമാപനം
പട്യാല: കൊടുംചൂടിലും തളരാതെ പോരാടി സ്വർണനേട്ടങ്ങളോടെ 21ാമത് ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിന് സമാപനം. അവസാനദിനത്തിൽ മറുനാടൻ മലയാളി താരങ്ങളായ അമോജ് ജേക്കബും (400 മീ.), നയന ജെയിംസും (100 ഹർഡ്ൽസ്) സ്വർണം നേടി ഡബ്ൾ തികച്ചു. പുരുഷ വിഭാഗം 800 മീറ്ററിൽ സ്വർണമണിഞ്ഞ അമോജ് 400ൽ 46.26 സെക്കൻഡിൽ ഒന്നാമതെത്തി. ട്രിപ്ൾ ജംപിൽ സ്വർണം നേടിയ നയന 13.96 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഹർഡ്ൽസിൽ ഒന്നാമതെത്തിയത്. പുരുഷ-വനിത വിഭാഗം 1500 മീറ്ററില്‍ ജിന്സണ് ജോണ്‍സണും പി.യു. ചിത്രയുമാണ് മറ്റു രണ്ടു സുവര്‍ണ ജേതാക്കൾ. പുരുഷന്മാരുടെ 10,000 മീറ്ററില്‍ ടി. ഗോപിയും ട്രിപ്ള്‍ ജംപില്‍ യു. കാര്‍ത്തിക്കും വെള്ളി നേടിയപ്പോള്‍ പുരുഷ-വനിത വിഭാഗം 100 മീറ്ററുകളില്‍ അനുരൂപ് ജോൺ, മെര്ലിന് ജോസഫ്, പുരുഷന്മാരുടെ 400 മീറ്ററില്‍ സച്ചിന് റോബി, വനിതകളുടെ ഹെപ്റ്റാത്ലണില് ലിക്സി ജോസഫ് എന്നിവര്‍ വെങ്കലം നേടി മെഡൽപട്ടികയില്‍ ഇടംപിടിച്ചു.
ഗ്ലാമര്‍ ഇനമായ 100 മീറ്ററില്‍ ഒഡിഷ താരങ്ങളായ അമിയകുമാര്‍ മാലികും ദ്യുതിചന്ദും അതിവേഗക്കാരായി. 10,000 മീറ്റര്‍ മത്സരങ്ങളില്‍ പുരുഷ വിഭാഗത്തില്‍ ഒന്നാമതെത്തി ജി. ലക്ഷ്മണും വനിതകളില്‍ സ്വര്‍ണം നേടി എൽ. സൂര്യയും ഡബ്ള്‍ നേട്ടം സ്വന്തമാക്കി. മീറ്റിലെ പ്രകടനംകൂടി അടിസ്ഥാനമാക്കിയാവും അടുത്ത മാസം നടക്കുന്ന ഏഷ്യൻ ട്രാക് ആൻഡ് ഫീൽഡിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.