Posted On
date_range Updated On
date_range കോമൺവെൽത് ഗെയിംസ്: അപേക്ഷ വൈകി; ശ്രീശങ്കറിെൻറ പങ്കാളിത്തം ആശങ്കയിൽ
ന്യൂഡൽഹി: മലയാളി ലോങ്ജംപ് താരം എം. ശ്രീശങ്കറിെൻറ കോമൺവെൽത്ത് ഗെയിംസ് പങ്കാളിത്തം ആശങ്കയിൽ. ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ 7.99 മീറ്റർ ചാടി വിസ്മയിപ്പിച്ച മലയാളി താരം 31 അംഗ അത്ലറ്റിക്സ് സംഘത്തിൽ ഇടംപിടിച്ചിരുന്നു.
എന്നാൽ, കോമൺവെൽത് ഗെയിംസിെൻറ അക്രഡിറ്റേഷൻ തീയതി കഴിഞ്ഞ് പേര് നൽകിയത് തിരിച്ചടിയായി. ഹൈജംപ് താരം സിദ്ധാർഥ് യാദവിെൻറ പങ്കാളിത്തവും സംശയത്തിലാണ്. ഇരുവരുടെയും അപേക്ഷ ഗെയിംസ് സംഘാടകർ തള്ളിയതായി ദേശീയ ജംമ്പിങ് കോച്ച് ബെഡ്റോസ് ബെഡ്രോസിയൻ പറഞ്ഞു.
അതേസമയം, ഇവർക്കായി പ്രത്യേക അപേക്ഷ നൽകി പ്രതികരണത്തിന് കാത്തിരിക്കയാണെന്ന് അത്ലറ്റിക് ഫെഡറേഷൻ സെക്രട്ടറി സി.കെ വൽസൻ പറഞ്ഞു. ഫെഡറേഷൻ കപ്പിന് മുേമ്പ ഗെയിംസ് അക്രഡിറ്റേഷൻ തീയതി കഴിഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.