Posted On
date_range Updated On
date_range അനസും തേജീന്ദറും ഫൈനലിൽ; നടത്തത്തിൽ ഇർഫാൻ 13ാമത്
ഗോൾഡ്കോസ്റ്റ്: അത്ലറ്റിക്സിെൻറ ആദ്യദിനം ഗംഭീരമാക്കി ഇന്ത്യ. 400 മീറ്ററിൽ മലയാളി താരം മുഹമ്മദ് അനസും ഷോട്ട്പുട്ടിൽ തേജീന്ദർ സിങ്ങും മിന്നുന്ന പ്രകടനത്തോടെ ഫൈനൽ റൗണ്ടിൽ ഇടം പിടിച്ചു. അതേസമയം, പുലർച്ച നടന്ന നടത്തത്തിൽ മലയാളിതാരങ്ങളായ കെ.ടി. ഇർഫാനും ബി. സൗമ്യയും നിരാശപ്പെടുത്തി.
20 കി.മീ പുരുഷ നടത്തത്തിൽ ഇർഫാൻ 13ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഒരു മണിക്കൂർ 27.34 മിനിറ്റിലാണ് ഇർഫാെൻറ ഫിനിഷ്. എന്നാൽ, മനീഷ് സിങ് ആറാം സ്ഥാനത്തെത്തി (1:22:22). വനിതകളിൽ കുശ്ഭിർ കൗറിന് നേരിയ വ്യത്യാസത്തിൽ മെഡൽ നഷ്ടമായി. നാലാം സ്ഥാനത്ത് ഫിനിഷ്ചെയ്ത കുശ്ഭിറിന് ആറു മിനിറ്റ് 31സെക്കൻഡിലാണ് വെങ്കലം നഷ്ടമായത്. മലയാളി താരം സൗമ്യ ആറു കി.മീറ്റർ പിന്നിടുേമ്പാഴേക്കും പുറത്തായി.
400 മീറ്റർ നാലാം ഹീറ്റ്സിൽ മത്സരിച്ച അനസ് 45.96 സെക്കൻഡിൽ ഒന്നാമതാണ് ഫിനിഷ് ചെയ്തത്. തിങ്കളാഴ്ചയാണ് സെമിഫൈനൽ മത്സരം. ഷോട്പുട്ട് യോഗ്യത റൗണ്ടിൽ ആറാം സ്ഥാനക്കാരനായി തേജീന്ദർ ഫൈനൽ റൗണ്ടിൽ ഇടംപിടിച്ചു. 19.10 മീറ്ററാണ് ദേശീയ ചാമ്പ്യൻ എറിഞ്ഞത്. ഏഷ്യൻ ഇൻഡോർ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയ താരം ഇന്ന് ഫൈനലിൽ മത്സരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.