Posted On
date_range Updated On
date_range ഏഷ്യൻ മീറ്റ്: എം.പി. ജാബിറും പി.യു. ചിത്രയും ഒന്നാമത്
ജകാർത്ത: ഏഷ്യൻ ഗെയിംസ് വേദിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടക്കുന്ന ഇൻവിറ്റേഷൻ മീറ്റിൽ മലയാളിതാരങ്ങൾക്ക് മിന്നുന്ന പ്രകടനം. രണ്ടാം ദിനത്തിൽ എം.പി. ജാബിർ 400 മീറ്റർ ഹർഡ്ൽസിലും പി.യു. ചിത്ര 1500 മീറ്ററിലും ഒന്നാമതെത്തി. ലോങ്ജംപിൽ ഏറ്റവും മികച്ച വ്യക്തിഗത ദൂരം താണ്ടിയ എം. ശ്രീശങ്കർ (7.74 മീ.) നാലാം സ്ഥാനത്തെത്തി.
400 മീ. ഹർഡ്ൽസിൽ 50.23 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ജാബിർ ഒന്നാമനായത്. ടി. സന്തോഷ്കുമാറാണ് രണ്ടാമത്. പി.യു ചിത്ര 4 മിനിറ്റ് 18.74 എന്ന മികച്ച സമയവും കാഴ്ചവെച്ചു. മറ്റ് ഇന്ത്യൻ താരങ്ങളായ അജയ് കുമാർ സരോജ് (1500), സരിത ഗെയ്ക്വാദ് (400 മീ. ഹർഡ്ൽസ്) എന്നിവരും ഒന്നാം സ്ഥാനത്തെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.