Posted On
date_range Updated On
date_range ഏഷ്യൻ ഗെയിംസ്: ഷൂട്ടിങ്ങിൽ വെള്ളി നേടി 15കാരൻ ഷാർദൂൽ വിഹാൻ
ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ഡബിൾ ട്രാപ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ കൗമാരതാരം ഷാർദൂൽ വിഹാന് വെള്ളി. ഇതോടെ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ മെഡൽനേട്ടം 17 ആയി.
മൽസരത്തിൽ 73 പോയിൻറ് നേടിയാണ് ഷാർദൂൽ വിഹാെൻറ വെള്ളി നേട്ടം. കൊറിയയുടെ ഹുൻവോ ഷിന്നിനാണ് സ്വർണ്ണം. ഷിൻ 74 പോയിൻറ് നേടി. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ റേഞ്ചിൽ നിന്ന് ഇന്ത്യക്ക് എട്ട് മെഡലായി. കഴിഞ്ഞ വർഷം നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ ഷാർദൂൽ വിഹാൻ നാല് സ്വർണ്ണം നേടിയിരുന്നു.
ഗെയിംസിെൻറ നാലാം ദിനത്തിൽ ഷൂട്ടിങ് 25 മീറ്റർ പിസ്റ്റളിൽ 27കാരി രാഹി സർനോബാത് ഇന്ത്യക്കായി സ്വർണ്ണം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.