Posted On
date_range Updated On
date_range ഏഷ്യൻ അത്ലറ്റിക്സ്: ആറു മലയാളി താരങ്ങൾ ദേശീയ ക്യാമ്പിലേക്ക്
ന്യൂഡൽഹി: ജൂൈല ഏഴിന് ഇന്ത്യ ആതിഥ്യമരുളുന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് മുന്നോടിയായുള്ള നാഷനൽ ക്യാമ്പിലേക്ക് ആറു മലയാളി താരങ്ങൾകൂടി. അടുത്തിെട പട്യാലയിൽ സമാപിച്ച 21ാമത് ഫെഡറേഷൻ കപ്പ് നാഷനൽ സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിെല പ്രകടനത്തിെൻറ അടിസ്ഥാനത്തിൽ നയന ജെയിംസ് (ലോങ് ജംപ്, ട്രിപ്ൾ ജംപ്), യു. ചിത്ര (10,000 മീ.), അനു രാഘവൻ (400 മീ., 400 മീ. ഹർഡിൽസ്), അനിൽഡ തോമസ് (400 മീ., 400 മീ. ഹർഡിൽസ്), അമോജ് ജേക്കബ് (400 മീ., 400 മീ. ഹർഡിൽസ്, 4x400 മീ. റിലേ), സചിൻ റോബി (4x400 മീ. റിലേ) എന്നിവരാണ് വിവിധയിടങ്ങളിലായി നടക്കുന്ന ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സായ് എൻ.എസ് പട്യാല, എൽ.എൻ.സി.പി.ഇ തിരുവനന്തപുരം, ഉൗട്ടി കൂനൂർ, സായ് എൻ.ആർ.സി സോണാപേട്ട് എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.