Posted On
date_range Updated On
date_range മേരി കോമിന് ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനം
ന്യൂഡൽഹി: ഇന്ത്യയുടെ ബോക്സിങ് ഹീറോ എം.സി മേരികോം ലോക ഒന്നാം നമ്പർ. ഇൻറർനാഷനൽ ബോക്സിങ് അസോസിയേഷൻ (എ. െഎ.ബി.എ) റാങ്കിങ്ങിൽ മണിപ്പൂരി ഉരുക്കുവനിത ഒന്നാം സ്ഥാനത്തെത്തി.
കഴിഞ്ഞ നവംബറിൽ കരിയറിലെ ആറാം ലോക കിരീടം നേടി ചരിത്രം കുറിച്ച താരം 48 കിലോ ഗ്രാമിലാണ് 1700 പോയൻറുമായി ആദ്യ സ്ഥാനം പിടിച്ചെടുത്തത്.
2020 ഒളിമ്പിക്സിൽ 51 കിലോഗ്രാം വിഭാഗത്തിൽ പെങ്കടുക്കാനുള്ള തയാറെടുപ്പിലാണ് മേരി. 48 കിലോഗ്രാം മത്സരം ഒളിമ്പിക്സിലില്ലാത്തതോടെയാണ് താരം 51കിലോയിൽ മത്സരിക്കുന്നത്. 51 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ പിങ്കി ജാൻഗ്ര എട്ടാം സ്ഥാനത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.