Posted On
date_range Updated On
date_range ഷൂട്ടിങ്ങിലൂടെ ഇന്ത്യക്ക് വീണ്ടും സുവർണ തിളക്കം
ഗോൾഡ്കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിെൻറ ഒമ്പതാം ദിനവും ഇന്ത്യക്ക് സുവർണ നേട്ടത്തോടെ തുടക്കം. 50 മീറ്റർ റൈഫിളിൽ ഇന്ത്യയുടെ തേജസ്വിനി സാവന്ത് സ്വർണം നേടി. ഇൗയിനത്തിലെ വെള്ളിയും ഇന്ത്യക്കാണ്. അൻജും മൗഡ്ഗില്ലിലൂടെയാണ് വെള്ളി നേട്ടം. കഴിഞ്ഞ ദിവസം 50 മീറ്റർ റൈഫിൾ പ്രോൺ വിഭാഗത്തിലും തേജസ്വിനി സാവന്ത് വെള്ളി നേടിയിരുന്നു.
ഇന്ത്യയുടെ ഇന്നത്തെ രണ്ടാം സ്വർണ്ണ നേട്ടവും ഷൂട്ടിങ് റേഞ്ചിൽ നിന്നാണ്. 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റലിൽ 15കാരനായ അനീഷ് ഭൻവാലയാണ് സ്വർണം നേടിയത്.
അതേ സമയം, തിരിച്ചടിയോടെയാണ് ഒമ്പതാം ദിനത്തിൽ ഇന്ത്യ തുടങ്ങിയത്. ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന സംശയത്തെ തുടർന്ന് മലയാളി താരങ്ങളായ കെ.ടി ഇർഫാൻ, രാകേഷ് ബാബു എന്നിവരെ സസ്പെൻഡ് ചെയ്തത് ഇന്ത്യക്ക് നാണക്കേടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.