Posted On
date_range Updated On
date_range ഏഷ്യന്‍ ഗെയിംസ്: 2026ല്‍ ജപ്പാനില്‍
ഡനാങ് (വിയറ്റ്നാം): ജപ്പാനിലെ എയ്ച്ചിയും നഗോയയും 2026ലെ ഏഷ്യന്‍ ഗെയിംസിന് വേദിയാകും. വിയറ്റ്നാമിലെ ഡനാങ്ങില്‍ നടന്ന ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സിലിന്‍െറ (ഒ.സി.എ) ജനറല്‍ അസംബ്ളിയിലാണ് ഇക്കാര്യം തീരുമാനമായത്. എയ്ച്ചി ഗവര്‍ണര്‍ ഹിഡിയേകി ഒഹുമുറയും നഗോയ മേയര്‍ തകാഷി കവാമുറയും മുന്നോട്ടുവെച്ച ആവശ്യം കൗണ്‍സില്‍ യോഗം അംഗീകരിച്ചു.
രണ്ടുവര്‍ഷം നേരത്തേയാണ് 2026ലെ ഏഷ്യന്‍ ഗെയിംസ് വേദി തെരഞ്ഞെടുത്തത്. 2018ലെ ഏഷ്യന്‍ ഗെയിംസ് ഇന്തോനേഷ്യയിലെ ജകാര്‍ത്തയിലും പാലേംബാങ്ങിലുമാണ് നടക്കുക. ചൈനയിലെ ഹാങ്ഷൂവാണ് 2022ലെ വേദി. 1958ല്‍ ടോക്യോയിലും 1994ല്‍ ഹിരോഷിമയിലും ജപ്പാനില്‍ ഏഷ്യന്‍ ഗെയിംസ് അരങ്ങേറിയിരുന്നു. 2020ലെ ഒളിമ്പിക്സ് നടക്കുന്നത് ജപ്പാനിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.