Posted On
date_range Updated On
date_range സിന്ധുവും സാക്ഷിയും നാളെ തിരുവനന്തപുരത്ത്
തിരുവനന്തപുരം: റിയോ ഒളിമ്പിക്സില്‍ മെഡല്‍ നേടിയ കായികതാരങ്ങളെയും പരിശീലകരെയും ആദരിക്കുന്നു. വെള്ളിമെഡല്‍ നേടിയ ബാഡ്മിന്‍റണ്‍ താരം പി.വി. സിന്ധുവിനും വെങ്കലമെഡല്‍ ജേതാവ് ഗുസ്തിതാരം സാക്ഷിമാലിക്കിനും ഇവരുടെ പരിശീലകരായ പുല്ളേല ഗോപിചന്ദ്, മന്ദീപ് എന്നിവര്‍ക്കുമാണ് ആദരവ്. വെള്ളിയാഴ്ച രാവിലെ 11ന് കോട്ടണ്‍ഹില്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാഷ് അവാര്‍ഡുകള്‍ വിതരണംചെയ്യം. സിന്ധുവിന് 50 ലക്ഷവും സാക്ഷിക്ക് 25 ലക്ഷവുമാണ്അവാര്‍ഡ്. പരിശീലകര്‍ക്ക് യഥാക്രമം 10ലക്ഷം, 5ലക്ഷം എന്നിങ്ങനെ കാഷ് അവാര്‍ഡ് നല്‍കും. സമ്മാനം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ഓട്ടോബാന്‍ കാര്‍ റെന്‍റല്‍ മാനേജിങ് ഡയറക്ടര്‍ മുക്കാട്ട് സെബാസ്റ്റ്യനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.