Posted On
date_range Updated On
date_range കാല്‍നൂറ്റാണ്ടിന്‍െറ ചോദ്യത്തിന് രണ്ടു ഉത്തര്‍പ്രദേശുകാരുടെ ഉത്തരം
കോഴിക്കോട്: സബ് ജൂനിയര്‍ ബോയ്സ് ഷോട്ട്പുട്ടില്‍ 1990ല്‍ അസമിന്‍െറ ബി. ബന്ദുറാം കുറിച്ച ദേശീയ സ്കൂള്‍ മീറ്റ് റെക്കോഡ് ആര് മറികടക്കുമെന്ന ചോദ്യമുയരാന്‍ തുടങ്ങിയിട്ട് 25 വര്‍ഷം കഴിഞ്ഞു. ഒടുവില്‍ ശനിയാഴ്ച അതിന് മറുപടിയുമായി ഉത്തര്‍പ്രദേശുകാരായ രണ്ടുപേരത്തെി. ബന്ദുറാമിന്‍െറ 16.31 മീറ്റര്‍ രുദ്രനാരായണ്‍ പാണ്ഡെയും ശിവയാദവും പഴങ്കഥയാക്കുകയായിരുന്നു. ശിവ 16.38 ആണ് എറിഞ്ഞതെങ്കില്‍ 16.41ലത്തെി രുദ്രനാരായണ്‍ സ്വര്‍ണവും റെക്കോഡും സ്വന്തമാക്കി. സംസ്ഥാന മീറ്റിലും രുദ്രനാരായണന് ഒന്നും ശിവയാദവിന് രണ്ടും സ്ഥാനമായിരുന്നു. അലഹാബാദ് ജില്ലയിലെ പാണ്ഡെപൂര്‍ സ്വദേശിയാണ് രുദ്രനാരായണ്‍. ഭദോഹി ജില്ലയിലെ ഖര്‍സെന്‍പാട്ടിയാണ് ശിവയുടെ നാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.