Posted On
date_range Updated On
date_range ആദ്യശ്രമത്തില്‍ അര്‍ഷ്ദീപ് എറിഞ്ഞത് റെക്കോഡ്
കോഴിക്കോട്: കരിയറിലെ ഏറ്റവും മികച്ച ദൂരത്തേക്ക് എറിയാന്‍ അര്‍ഷ്ദീപ് സിങ് തെരഞ്ഞെടുത്ത വേദി കോഴിക്കോടായിരുന്നു. സീനിയര്‍ ബോയ്സ് ജാവലിന്‍ ത്രോ മത്സരത്തിലെ ആദ്യ ശ്രമത്തില്‍ 68.12 മീറ്റര്‍ സ്വന്തമാക്കിയ ഈ പഞ്ചാബുകാരന്‍ പേരിലാക്കിയതാകട്ടെ ദേശീയ റെക്കോഡും. 2013ലെ റാഞ്ചി സ്കൂള്‍ മീറ്റില്‍ 67.98 മീറ്റര്‍ എറിഞ്ഞ യു.പിയിലെ അഭിഷേക് സിങ്ങാണ് വഴിമാറിക്കൊടുത്തത്. അര്‍ഷ്ദീപിന്‍െറ രണ്ടാം ശ്രമം ഫൗളായി. തുടര്‍ന്ന് 66.17, 63.11 എന്നിങ്ങനെ എറിഞ്ഞു. ഫൗളിലാണ് മത്സരം അവസാനിപ്പിച്ചതെങ്കിലും ജലന്ധര്‍ ഡിപ്സ് സ്കൂള്‍ വിദ്യാര്‍ഥിയായ അര്‍ഷ്ദീപ് എപ്പഴേ റെക്കോഡിന് ഉടമയായിരുന്നു.
ദേശീയ മീറ്റില്‍ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണമാണിത്. വിക്രംജിത് സിങ്ങാണ് കോച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.