Posted On
date_range Updated On
date_range വെടിവെച്ചിട്ടത് റെക്കോഡ് മെഡല്‍
ഗുവാഹതി: ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങിന് അവസാനമായപ്പോള്‍ 26ല്‍ 25 സ്വര്‍ണവും സ്വന്തമാക്കി റെക്കോഡുനേട്ടവുമായി ആദ്യവസാനം തലയുയര്‍ത്തിനിന്നത് ഇന്ത്യ. അവസാന ദിനവും സ്വര്‍ണം തൂത്തുവാരിയ ആതിഥേയര്‍ 25 സ്വര്‍ണവും 10 വെള്ളിയും 10 വെങ്കലവുമാണ് ആകെ സ്വന്തമാക്കിയത്. ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും മൂന്നു വെങ്കലവുമായി ബംഗ്ളാദേശ് രണ്ടാമതത്തെി. അവസാന ദിനം പുരുഷന്മാരുടെ 25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റളില്‍ ഗുര്‍പ്രീത് സിങ്, വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ശ്വേത സിങ് എന്നിവര്‍ വ്യക്തിഗത സ്വര്‍ണം സ്വന്തമാക്കി.
ഗുര്‍പ്രീതിനൊപ്പം മറ്റൊരു ഇന്ത്യന്‍താരമായ വിജയ്കുമാര്‍ വെങ്കലം നേടി. ശ്വേതക്കൊപ്പം ഹീന സിദ്ദു വെള്ളി നേടിയപ്പോള്‍ യശസ്വിനി സിങ് ദേസ്വാള്‍ വെങ്കലം സ്വന്തമാക്കി.
ഇരുഇനങ്ങളുടെയും ടീം വിഭാഗത്തിലും സ്വര്‍ണം ഇന്ത്യക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.